The Times of North

Breaking News!

എടപ്പാളില്‍ 18കാരനെ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു   ★  മകന്റെ ലഹരി ഉപയോഗം വിലക്കി; അമ്മയെ മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു   ★  പഴമയും പുതുമയും സംഗമം നടത്തി   ★  മികച്ച വില്ലേജ് ഓഫിസർ ജയപ്രകാശ് ആചാര്യയെ സന്ദേശം ലൈബ്രറി അനുമോദിച്ചു   ★  എ.കെ .പി അവാർഡ് പി.കെ ഗോപിക്ക്   ★  ബഷീര്‍ ആറങ്ങാടി കോണ്‍ഗ്രസ് സംസ്‌കാര സാഹിതി ചെയര്‍മാന്‍   ★  മഹാത്മ ഗാന്ധി കുടുംബ സംഗമം   ★  ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്കാരം മടിക്കൈക്ക്   ★  രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു   ★  നിർധനരെ സഹായിക്കൽ സാമൂഹ്യ ബാധ്യത: എൻ എ നെല്ലിക്കുന്ന് എം.എൽ.എ

ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തലതിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് ബാലരാമപുരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു വയസുകാരിയെ കിണറ്റിൽ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് സംഘമെത്തി കിണറ്റിൽ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടേ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു.

കൈവരികളുള്ള കിണറാണെന്നും കുട്ടി തനിയെ വീഴാൻ ഒരു സാധ്യതയില്ലെന്നും എംഎൽഎ പറഞ്ഞു. രാവിലെ വിവരം അറിഞ്ഞ ഉടൻ ഇവിടെ എത്തുകയായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫയര്‍ഫോഴ്സുമെത്തി കിണറ്റിൽ പരിശോധന നടത്തുകയായിരുന്നു. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നു.

അതിനുശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് വീട്ടുകാര്‍ പറഞ്ഞതെന്നും എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു. പുലര്‍ച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്നും അമ്മയുടെ സഹോദരന്‍റെ മുറിയിലായിരുന്നു കുട്ടിയെന്നും അമ്മ പറഞ്ഞു. വിന്‍സെന്‍റ് എംഎൽഎ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Read Previous

ജീവിതവിജയത്തിന് ആദ്ധ്യാത്മിക അറിവിൻ്റെ പ്രസക്തിയേറുന്നു. പ്രൊഫ: വിൻസെൻ്റ് മാത്യു

Read Next

വടക്കൻ കേരളത്തിൽ ഇന്ന് ചൂട് കൂടും; 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73