
നീലേശ്വരം : പട്ടേന പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവത്തിന് ഇന്ന് (മെയ് ഒന്നു) തുടക്കമാകും. 4 വരെ നീണ്ടുനിൽക്കും. മെയ് ഒന്നിന് രാവിലെ ഏഴുമണിക്ക് ചെറുവത്തൂർ ശ്രീ വീര ഭദ്ര ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളിക്കും. ഉച്ചയ്ക്ക് 3മണിക്ക് വൈരജാതൻഈശ്വരന്റെ തോറ്റം അഞ്ചുമണി മുതൽ കന്നിക്കൊരു മകൻ ഊർപ്പഴശി, വേട്ടക്കൊരു മകൻ തെയ്യങ്ങളുടെ വെള്ളാട്ടം. ഏഴുമണിക്ക് വീരശൃംഗല നേടിയ നീലേശ്വരം പ്രമോദ് മാരാരും സംഘവും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ തുടർന്ന് കഥകളി ആചാര്യൻ സദനം റഷീദ് സാംസ്ക്കാരിക പ്രഭാഷണം നടത്തും. മെയ് രണ്ടിന് രാവിലെ ആറുമണി മുതൽ കന്നിക്കൊരുമകൻ, ഊർപ്പഴശി,വേട്ടക്കൊരുമകൻ തെയ്യങ്ങളുടെ തിറ. വൈകീട്ട് മൂന്നുമണിക്ക് വൈരജാതനീശ്വരന്റെ തോറ്റം,നാലുമണി മുതൽ വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം, ഏഴുമണിക്ക് നൂപുര പട്ടേനയുടെ കൈകൊട്ടിക്കളി, തുടർന്ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള രാത്രി 12 മണിക്ക് മാഞ്ഞാളം അമ്മയുടെ പുറപ്പാട് .മൂന്നാം ദിവസം ശനിയാഴ്ച രാവിലെ 6 മണി മുതൽ ഊർപ്പഴശി, വേട്ടക്കൊരുമകൻ തെയ്യങ്ങളുടെ തിറ.12 മണിക്ക് ഉച്ചപൂജ, ഒരുമണിക്ക് പാലക്കാട്ട്പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും കാഴ്ച വരവ്, തുടർന്ന് അന്നദാനം. 2.30 ന് വൈരജാതനീശ്വരന്റെ തേറ്റം. മൂന്നുമണിക്ക് കൊടിയില പിടി, വൈകുന്നേരം നാലുമണി മുതൽ ഊർപ്പഴശി, വേട്ടക്കൊരുമകൻ തെയ്യങ്ങളുടെ വെള്ളാട്ടം. ആറുമണിക്ക് വൈരാജാതനീശ്വരന്റെ വെള്ളാട്ടം, 6 30ന് പുതിയ പറമ്പത്ത്ഭഗവതി ക്ഷേത്രം അവതരിപ്പിക്കുന്ന പൂരക്കളി. 7മണിക്ക് സാംസ്കാരിക സമ്മേളനം ആഘോഷ കമ്മിറ്റി ചെയർമാൻ പി വി രാമചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നഗരസഭവൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും. കരിവെള്ളൂർ രാജൻ സാംസ്കാരിക പ്രഭാഷണം നടത്തും. തുടർന്ന് മർച്ചൻ്റ്സ് വനിതാ വേതിയുടെ തിരുവാതിര. സമാപനദിവസം രാവിലെ നാലുമണി മുതൽ ഊർപ്പഴശി, വേട്ടക്കൊരു മകൻ തെയ്യങ്ങളുടെ തിറ, 4.45 ന് നീലേശ്വരം ശ്രീ ആര്യക്കര ഭഗവതി ക്ഷേത്രം വക മീൻ കോവ കാഴ്ച്ച വരവ്, രാവിലെ രുധിരമാല ഭഗവതിയുടെയും 7 മണിക്ക് വൈരജാതൻ തിറയുടെയും പുറപ്പാട്.പരിപാടികൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ ആഘോഷകമ്മറ്റി വർക്കിംഗ് ചെയർമാൻ സി.കെ ബാലചന്ദ്രൻ, ജനറൽ കൺവീനർ പി ഗോപാലകൃഷ്ണൻ, കൺവീനർ എം ജയറാം എന്നിവർ സംബന്ധിച്ചു.