The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

നീലേശ്വരം പ്രസ് ഫോറത്തിൻ്റെ നവീകരിച്ച ഓഫീസ് നാളെ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

നീലേശ്വരം പ്രസ് ഫോറത്തിൻ്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നാളെ വെള്ളിയാഴ്ച വൈകിട്ട് 4.30ന് നീലേശ്വരം രാജാ റോഡിലെ ദേവരാഗം ഓഡിറ്റോറിയത്തിൽ നടക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. പ്രസ് ഫോറം പ്രസിഡൻറ് സേതു ബങ്കളം അധ്യക്ഷനാകും. സ്പീക്കർക്കുള്ള ഉപഹാരം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി നൽകും. പത്രപ്രവർത്തകർക്കുള്ള വെൽഫെയർ ഫണ്ട് തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം എം രാജഗോപാലൻ എംഎൽഎ നിർവഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയാകും. പ്രസ്സ് ഫോറത്തിലെ മൺമറഞ്ഞുപോയ അംഗങ്ങളെ മുൻ നഗരസഭ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ അനുസ്മരിക്കും. കെസിസിപിഎൽ മാനേജിങ് ഡയറക്ടറും പൊതുമേഖല സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ കാർഷിക അവാർഡ് ജേതാവുമായ ആനക്കൈ ബാലകൃഷ്ണൻ, പ്രസ് ഫോറം ലോഗോ രൂപകല്പന ചെയ്ത
എം സുധാകരൻ, പത്രാധിപർ കെ സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക അവാർഡ് ജേതാവ്
പി കെ ബാലകൃഷ്ണൻ, പ്രമുഖ ഗാന്ധിയൻ പ്രൊഫ. ടി എം സുരേന്ദ്രനാഥ്, ജീവകാരുണ്യ പ്രവർത്തകൻ
ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, ഉജ്ജ്വലബാല്യം പുരസ്കാരം നേടിയ
യഥുന മനോജ്, സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭ
ഗൗരി ലക്ഷ്മി എന്നിവരെ ചടങ്ങിൽ ആദരിക്കും. സംസ്ഥാന സഹകരണ ഗ്യാരണ്ടി ബോർഡ് വൈസ് ചെയർമാൻ കെ പി സതീഷ് ചന്ദ്രൻ ഉപഹാര സമർപ്പണം നടത്തും.

Read Previous

മഹാത്മാഗാന്ധിജിയുടെ 77-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.

Read Next

ലങ്കാടി നാഷണൽ ചാമ്പ്യൻഷിപ് സബ് ജൂനിയർ കേരള ടീം പുറപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73