
നീലേശ്വരം – രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിജിയുടെ 77-ാം രക്തസാക്ഷിത്വ ദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു. ഗാന്ധിസ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മടിയൻ ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. എം. രാധാകൃഷ്ണൻ നായർ, ഡോ സുരേന്ദ്രനാഥൻ മാസ്റ്റർ, ഇ ഷജീർ, പി.സി സുരേന്രൻ നായർ, കെ. എം. ശ്രീജ എന്നിവർ സംസാരിച്ചു. വി.കെ. രാമചന്ദ്രൻ സ്വാഗതവും, ഉണ്ണി വേങ്ങര നന്ദിയും പറഞ്ഞു.
നീലേശ്വരത്തെ വിവിധ വാർഡ് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും, അനുസ്മരണ പരിപാടികളും നടത്തി.
Tags: Mahatma Gandhi news