The Times of North

Breaking News!

കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

വായന മത്സരം അറിവിൻ്റെ കൊയ്ത്തുത്സവമായി

ആൺജന്മം വ്യാധി കാരണമെന്നോർത്ത് ആൺ ഭ്രൂണഹത്യ നടത്തുന്ന ഗ്രാമമേത്? സ്ത്രീകൾക്ക് വിവാഹം നിഷിദ്ധമായ് കരുതുന്ന ഗ്രാമമേത്? കൗതുകം, ജിജ്ഞാസ, ചരിത്ര- സംസ്കാരിക പൈതൃക ബോധം, സാഹിത്യ സൗഹൃദം, ഇതിഹാസ സ്മരണികം, അതിലുമേറേ വായനയുടെ സ്വാംശീകരണം അനിവാര്യമാക്കിയ ഗ്രന്ഥശാല തല വായന മത്സരം ആലന്തട്ട ഇ.എം.എസ് ഗ്രന്ഥാലയത്തിലെ മത്സരാർത്ഥികളെ അക്ഷരാർത്ഥത്തിൽ ആവേശഭരിതരാക്കി.

26 വയസിന് മുകളിൽ പ്രായമുള്ള മുതിർന്നവർക്കുള്ള മത്സരവും, വനിതകൾക്കായുള്ള മത്സരവും യു. പി. വിഭാഗം വിദ്യാർത്ഥികൾക്കായുള്ള മത്സരവും നടന്നു. ഇവയിൽ മുതിർന്നവർ:-(കാറ്റഗറി 2 ) സുമതി, വനിത : പി.സജിത.

യു.പി.വിഭാഗം: ശിവനന്ദ. എൻ എന്നിവർ താലൂക്ക്തല മത്സരത്തിൽ പങ്കെടുക്കാൻ അർഹരായി. കെ.വി.രതീഷ്, ഇ.ഗംഗാധരൻ എന്നിവർ മത്സരം നിയന്ത്രിച്ചു. വായനശാല പ്രസിഡണ്ട് എ.എം. ബാലകൃഷ്ണൻ, ജയൻ.കെ., വിനോദ് ആലന്തട്ട , കയനി ബാലകൃഷ്ണൻ’ എന്നിവർ നേതൃത്വം നൽകി.

Read Previous

നവ്കോസ് സഹകരണ ഗൃഹോപകരണ മാർട്ടിൽ ആദായ വില്പനയിൽ വൻതിരക്ക്

Read Next

ജില്ലാതല ബഡ്‌സ് കലോത്സവം : നീലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂളിന് ഓവറോള്‍ കിരീടം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73