കാവിലും വിദ്യാലയത്തിലും മരങ്ങൾ നട്ടും വൃക്ഷത്തൈകൾ നൽകിയും ലൈബ്രറി കൗൺസിലിൻ്റെ പരിസ്ഥിതി ദിനാചരണം
കാവിലും വിദ്യാലയത്തിലും മരങ്ങൾ നട്ടും കാരണവൻമാർക്കും കുരുന്നുകൾക്കും വൃക്ഷത്തൈകൾ നൽകിയും ലൈബ്രറി കൗൺസിലിൻ്റെ പരിസ്ഥിതി ദിനാചരണം.കാസർകോട് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നീലേശ്വരം പാലായി തേജസ്വിനി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി ദിനാചരണമാണ് ശ്രദ്ധേയമായത്.പാലായി പാലാ കൊഴുവൽ ഭഗവതി ക്ഷേത്രക്കാവിലും പാലായി എ എൽ പി