റഹാനാസിൻ്റെ വിജയം, നാട്ടുകാർക്ക് നേട്ടം ബസുടമകൾക്ക് വൻ തിരിച്ചടി; മലയോരത്തേക്ക് ബസ് നിരക്ക് കുത്തനെ കുറച്ച് ആര്‍ടിഎ
കാഞ്ഞങ്ങാട്: മലയോര ഗ്രാമങ്ങളിലേക്കുള്ള ബസ് നിരക്ക് പുനഃക്രമീകരിച്ചുള്ള തീരുമാനം മോട്ടോര്‍ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. കൊന്നക്കാട് - കാഞ്ഞങ്ങാട് (പരപ്പ വഴി), കാലിച്ചാനടുക്കം -ഏഴാംമൈൽ റൂട്ടുകളിലെ ബസ് യാത്രക്കാണ് ചെലവ് കുത്തനെ കുറയുക. 1974ൽ നിര്‍ണയിച്ച ഫെയര്‍സ്റ്റേജാണ് മടിക്കൈ സ്വദേശിയായ വിവരാവകാശപ്രവര്‍ത്തകന്റെ പരാതിയിൽ പരിഷ്കരിച്ചത്. കാഞ്ഞങ്ങാടിനും മാവുങ്കാലിനും ഇടയിൽ