കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും
മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ