വീട്ടിൽ നിന്നും അനധികൃത പടക്കശേഖരം പിടികൂടി, സഹോദരങ്ങൾ അറസ്റ്റിൽ
തളിപ്പറമ്പ്: വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരവുമായി മൂന്നു പേരെ തളിപ്പറമ്പ് എസ്.ഐ.കെ.വി.സതീശനും സംഘവും അറസ്റ്റു ചെയ്തു. തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി ലക്ഷ്മി നിവാസിൽ രാജഗോപാലൻ്റെ മക്കളായ സൺ മഹേന്ദ്രൻ (40), മഹേന്ദ്രൻ (35), മുനീഷ് കുമാർ (33) എന്നിവരെയാണ് വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്ക ശേഖരവുമായി അറസ്റ്റ് ചെയ്തത്