
കാസര്‍കോട്: കായിക വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ക്യാമ്പയിൻ ‘കിക്ക് ഡ്രഗ്‌സ് ‘ൻ്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. അബ്ദുൾ റഹ്മാന കാസർകോട് നിർവഹിച്ചു. എംഎൽഎ മാരായ സി എച്ച് കുഞ്ഞമ്പു എം രാജഗോപാലൻ ഇ ചന്ദ്രശേഖരൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ബേബി ബാലകൃഷ്ണൻ ജില്ലാ കളക്ടര്‍ കെ ഇന്‍പശേഖർ ജില്ലാ പോലീസ് മേധാവി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദുർ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി ഹബീബ് റഹ്മാൻ വിവിധ അസോസിയേഷൻ ഭാരവാഹികൾ കായികതാരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കളിക്കളങ്ങളെ സജീവമാക്കി ലഹരിയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കായിക വകുപ്പിന്റെ ‘കിക്ക് ഡ്രഗ്‌സ്’ 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായുള്ള മാരത്തണില്‍ 6.30ന് ഉദുമ പാലക്കുന്നിൽ ആരംഭിച്ച മാരത്തണ്‍ മത്സരങ്ങള്‍ വിദ്യാനഗർ കളക്ടറേറ്റ് സമീപം സമാപിച്ചു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കലക്ടറേറ്റിനു മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വാക്കത്തോൺ ആരംഭിച്ചത് നിരവധിയാളുകൾ പങ്കെടുത്തു . സിവില്‍ സ്റ്റേഷനില്‍ നിന്ന് തുടങ്ങി പുതിയ സ്റ്റാന്‍ഡ് വരെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ജാഥയുടെ സമാപനത്തോടനുബന്ധിച്ചുള്ള മാരത്തണ്‍ വൈകിട്ട് മൂന്നിന് ചെറുവത്തൂര്‍ ബസ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് കാലിക്കടവ് ഗ്രൗണ്ടില്‍ സമാപിക്കും. കളിക്കളങ്ങളെ വീണ്ടെടുക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുത്ത സ്‌പോര്‍ട്‌സ് ക്ലബ്ലുകള്‍ക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം നടക്കും.