The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

പെരിയ ഇരട്ടക്കൊല കേസ്: സിപി എം നിലപാട്‌ ശരിയെന്ന്‌ തെളിഞ്ഞു:എം വി ബാലകൃഷ്‌ണൻ

കാസർകോട്‌ : പെരിയ കേസിൽ നാലുനേതാക്കളെ രാഷ്‌ട്രീയ പ്രേരിതമായാണ്‌ സിബിഐ പ്രതി ചേർത്തതെന്ന സിപിഐ എം വാദം സാധൂകരിക്കുന്നതാണ്‌ ഹൈക്കോടതി സ്‌റ്റേയിലൂടെ മനസിലാകുന്നതെന്ന്‌ ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു.
സിബിഐ ബോധപൂർവം പ്രതിചേർത്ത പത്തുപേരിൽ ആറുപേരെയും വെറുതെ വിട്ടയാണ്‌. ജില്ലാസെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമനടക്കമുള്ളവർക്ക്‌ കൊലയിലോ ഗൂഡാലോചനയിലോ പങ്കില്ലെന്നും കോടതി പറഞ്ഞതാണ്‌. ഇതുതന്നെയാണ്‌ പാർടിയും തുടക്കം മുതൽ പറഞ്ഞത്‌. സെക്‌ഷൻ225 പ്രകാരം നാല്‌ നേതാക്കൾ കുറ്റക്കാരാണെന്ന്‌ കോടതി പറഞ്ഞത്‌, വലിയ ആഘോഷമായി കോൺഗ്രസും ചില മാധ്യമങ്ങളും കണ്ടു. അവർക്കുള്ള തിരിച്ചടി കൂടിയാണ്‌ ഇപ്പോൾ ഹൈക്കോടതിയിൽ നിന്നുണ്ടായത്‌. നേതാക്കളെ രാഷ്ട്രീയ പ്രേരിതമായി പ്രതിയാക്കി, എന്ന്‌ ബോധ്യമുള്ളതിനാലാണ്‌, അവർക്കായി മാത്രം പാർടി നിയമപോരാട്ടം നടത്തിയത്‌. അത്‌ ഫലം കാണുമെന്ന്‌ തന്നെയാണ്‌ നീതയിലും നിയമത്തിലും വിശ്വസിക്കുന്ന പാർടി വിശ്വസിക്കുന്നത്‌. അതിന്റെ തുടക്കമാണ്‌ ശിക്ഷാവിധി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതിയിൽ നിന്നുണ്ടായതെന്ന്‌ എം വി ബാലകൃഷ്‌ണൻ പറഞ്ഞു.

Read Previous

കോട്ടപ്പുറം -അച്ചാംതുരുത്തി റോഡ് പാലത്തിൻറെവഴിവിളക്ക് ഉടൻ റിപ്പയർ ചെയ്യണം

Read Next

സഹപാഠിയുടെ വേർപാടിൽ അനുശോചിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73