The Times of North

Breaking News!

ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി

പെരിയ ഇരട്ടക്കൊലകേസ് പ്രതികളെ 29ന് ചോദ്യം ചെയ്യും: വിധി ഉടൻ ഉണ്ടാകും

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാ ലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 29ന് കൊച്ചി സിബിഐ കോടതിയിൽ പ്രതികളെ ചോദ്യം ചെയ്യും സാക്ഷി വിസ്‌താരം പൂർത്തിയായത്തിനു പിന്നാലെ വിധി പ്രസ്താവി ക്കുന്നതിനു മുന്നോടിയയാണ് കോടതി പ്രതികളെ ചോദ്യം ചെയ്യുന്നത്. 2019 ഫെബ്രുവരി 17 ന് രാത്രി ഏഴരയോടെ കല്യോട്ട്-കുരാങ്കര റോഡിൽവെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും രാഷ്ട്രീയവിരോധത്താൽ മൃഗീയമായി ആക്രമിച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്.
സിപിഎം നേതാക്കളും പ്രവർത്തകരുമുൾപ്പെടെ 24 പേർ പ്രതികളായ കേസിൽ ആകെ 327 സാക്ഷികളാണുള്ളത്. കഴിഞ്ഞ വർഷം ഫെബ്രുവരി 2 നാണ് കൊച്ചി സിബിഐ കോടതിയിൽ കേസിൻ്റെ വിചാരണ നടപടികൾ ആരംഭിച്ചത്. പ്രധാന സാക്ഷികളുൾപ്പെടെ 160 പേരുടെ വിസ്‌താരമാണ് പൂർത്തിയായത്. കേസിൽ ആദ്യം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി.എം.പ്രദീപ്, തുടർന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ സിബിഐ ഡിവൈഎസ്‌പി എസ്.അനന്തകൃഷ്‌ണൻ എന്നിവരെയാണ് ഒടുവിൽ വിസ്ത‌രിച്ചത്.
കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ.പീതാംബരൻ ഉൾപ്പെടെയുള്ള 11 പ്രതികൾ 5 വർഷമായി ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. ഇപ്പോൾ വിയ്യൂർ ജയിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. സിബിഐ അറസ്റ്റു ചെയ്‌ത പ്രതികളിൽ 5 പേർ 2 വർഷമായി കാക്കനാട് ജില്ലാ ജയിലിലാണ്. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠ‌ൻ, സിപിഎം പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്‌ണൻ ഉൾപ്പെടെയുള്ള 8 പേർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കാൻ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ പോയതും ഇതിനായി അഭിഭാഷകർക്കായി സർക്കാർ ഖജനാവിൽ നിന്നു കോടിയിലേറെ രൂപ ചെലവിട്ടതും വിവാദത്തിനു കാരണമായിരുന്നു. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായിരുന്ന ടി.ആസഫ് അലിയാണ് സിബിഐ അന്വേഷണത്തിനായി കുടുംബത്തോടൊപ്പം നിയമപോരാട്ടം നടത്തിയത്. കേസിൽ ബോബി ജോസഫ്, കെ പത്മനാഭൻ എന്നിവരാണ് പ്രോസിക്യുഷനുവേണ്ടി ഹാജരാകുന്നത്. കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട കാസർകോട് ഡിസിസി മുൻ പ്രസിഡന്റും കെപിസിസി വൈസ് പ്രസിഡൻറുമായിരുന്ന സി.കെ.ശ്രീധരനുൾപ്പെടെയുള്ള അഭിഭാഷകരാണ് പ്രതിഭാഗത്തിനുവേണ്ടി ഹാജരാകുന്നത്.

Read Previous

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

Read Next

പോളിംഗ് ഉദ്യോഗസ്ഥന്മാർ ബൂത്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73