The Times of North

Breaking News!

കശ്മീർ ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി   ★  ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി   ★  തെക്കെ മാണിയാട്ട് അംഗണവാടി വാർഷികം ആഘോഷിച്ചു   ★  പയ്യന്നൂരിലെ തലമുതിർന്ന സി പി എം നേതാവ് കെ ആർ (കെ. രാഘവൻ) അന്തരിച്ചു.   ★  എടത്തോട് പയാളത്തെ കാരിച്ചി അന്തരിച്ചു   ★  കോളംകുളം റെഡ് സ്റ്റാർ 40-ാം വാർഷികം 30 ന്   ★  എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം   ★  മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച യാത്രക്കാരൻ്റെ ആക്രമം: എസ്ഐക്കുംപോലീസുകാരനും പരിക്ക്   ★  ബങ്കളത്തെ നാടാക്കുന്നുമ്മൽ കരീം അന്തരിച്ചു.   ★  ചീമേനി അഖിലേന്ത്യ ആണവവിരുദ്ധ സമ്മേളനം പ്രചരണ വാഹനജാഥ തുടങ്ങി.

റിയാസ് മൗലവി വധം വിധി: അപ്രതീക്ഷിതമെന്ന് സിപിഎം

റിയാസ് മൗലവി വധക്കേസിൽ കാസർകോട് ജില്ല സെഷൻസ് കോടതിയുടെ വിധി അപ്രതീക്ഷിതമാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ഏഴുവർഷവും ഒരു ദിവസം പോലും ജാമ്യം അനുവദിക്കാതെ പ്രതികളെ റിമാൻഡിൽ തന്നെ വെക്കാൻ കഴിഞ്ഞിട്ടുള്ള അപൂർവ്വം കേസുകളിൽ ഒന്നാണിത്. കുറ്റമറ്റ രീതിയിലുള്ള അന്വേഷണം നടത്തിയാണ് പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ച സമയത്തോ വിചാരണ സമയത്ത് കുറ്റപത്രത്തെക്കുറിച്ച് എന്തെങ്കിലും അപാകത ഉള്ളതായി ഒരു വിമർശനവും ഉയർന്നിരുന്നില്ല. റിയാസ് മൗലവിയുടെ കുടുംബവും ആക്ഷൻ കമ്മിറ്റിയും ആവശ്യപ്പെട്ടതനുസരിച്ച് തന്നെയുള്ള സ്പെഷൽ പ്രോസിക്യൂട്ടറെ സംസ്ഥാന സർക്കാർ ഈ കേസിൽ നിയോഗിച്ചിരുന്നു. വിചാരണ വേളയിൽ ഒരു സാക്ഷി പോലും കൂറുമാറിയിരുന്നില്ല. അത്തരത്തിൽ സാക്ഷികൾ ഉൾപ്പെടെ ആവശ്യമായ സുരക്ഷ സർക്കാരിന്റെ ഭാഗത്തുനിന്ന് ഏർപ്പെടുത്തിയിരുന്നു. ഡി എൻ എ ടെസ്റ്റുൾപ്പെടെ നടത്തി ശാസ്ത്രീയമായ തെളിവുകൾ ഉൾപ്പെടെ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നിട്ടും കേസിലെ പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള വിധി നിരാശജനകമാണ്. വിധി പകർപ്പ് ലഭിച്ചാൽ വിശദാംശങ്ങൾ അറിയാൻ സാധിക്കൂ. റിയാസ് മൗലവിയുടെ കുടുംബവുമായും ആക്ഷൻ കമ്മിറ്റിയുമായും ആലോചിച്ച് നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതാണ്.

Read Previous

പിക്ക് അപ്പ് വാഹനം തനിയെ ഉരുണ്ട് നീങ്ങി 5 വിദ്യാർത്ഥികൾക്ക് പരിക്ക്

Read Next

‘സെക്രട്ടേറിയറ്റിനു മുന്നിൽ മുഖ്യമന്ത്രിക്കെതിരെ മൈക്രോ ഫോണിലൂടെ അസഭ്യം’; യുവാവിനെതിരെ കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73