The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ 

നീലേശ്വരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോൾ കഴിഞ്ഞതവണ നഷ്ടമായസ്ഥാനം ഐഎൻഎല്ലിന് തിരിച്ചു കിട്ടി. ഐ എൻ എൽ കാസർകോട് ജില്ലാ വൈസ് പ്രസിഡന്റും നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ഷംസുദ്ദീൻ അരിഞ്ചിറയെയാണ് വീണ്ടും ഐ എൻ എൽ ഹജ്ജ് കമ്മിറ്റി അംഗമായി തെരെഞ്ഞെടുത്തത്. ഷംസുദ്ദീൻ അരിഞ്ചിറ തൊട്ടു മുമ്പത്തെ ഹജ്ജ് കമ്മിറ്റിയിൽ അംഗമായിരുന്നുവെങ്കിലും കഴിഞ്ഞതവണ അരിഞ്ചിറയെ ഒഴിവാക്കി പകരം നീലേശ്വരം നഗരസഭ വൈസ് ചെയർമാനും സിപിഎം നീലേശ്വരം ഏരിയ കമ്മിറ്റി അംഗവുമായ പി പി മുഹമ്മദ് റാഫിയെയാണ് ഹജ്ജ് കമ്മിറ്റി അങ്കമാക്കിയത് ഹജ്ജ് കമ്മിറ്റിയിൽനിന്നും ഇടതുമുന്നണി ഘടകകക്ഷിയായ ഐ എൻ എൽ പ്രാതിനിധ്യം ഇല്ലാതിരുന്നത് കടുത്ത പ്രതിഷേധത്തിനു ഇടവരുത്തിയിരുന്നു.

ഇതേ തുടർന്നാണ് ഇത്തവണ ഐ എൻ എല്ലിന് പ്രാതിനിധ്യം നൽകിയത്. സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലുള്ള മുന്‍ കമ്മിറ്റിയിലെ ഏഴ് പേരെ നിലനിര്‍ത്തിക്കൊണ്ടാണ് വിജ്ഞാപനം. പി വി അബ്ദുല്‍ വഹാബ് എം പി, പി ടി എ റഹീം എം എല്‍ എ, മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ, ഉമര്‍ ഫൈസി മുക്കം, അക്ബര്‍ പി ടി, അഡ്വ. മൊയ്തീന്‍ കുട്ടി, പി.പി മുഹമ്മദ് റാഫി എന്നിവരെയാണ് നിലനിർത്തിയത്. ഇവർക്ക്

പുറമെ മര്‍കസ് പ്രോ. ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പാലക്കാട് ഒഴൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്അഷ്‌കര്‍ കോരാട്, ജഅ്ഫര്‍ ഒ വി, നൂര്‍ മുഹമ്മദ് നൂര്‍ഷ, അനസ് എം എസ്, കരമന ബായാര്‍, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ എന്നിവരെയാണ് . പുതുതായി ഉൾപ്പെടുത്തിയത്. മലപ്പുറം ജില്ലാ കലക്ടര്‍ ഹജ്ജ് കമ്മിറ്റി എക്‌സ് ഒഫീഷ്യോ അംഗമായിരിക്കും.

ഒക്‌ടോബര്‍ 13നാണ് സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത്. പുതിയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിന് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ഉടന്‍ യോഗം ചേരും. ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ഹജ്ജ് കമ്മിറ്റി അംഗങ്ങളെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള വിജ്ഞാപനം വൈകിയത്.

Read Previous

ഹൊസങ്കടിയിൽ ഫ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം

Read Next

പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73