
ഒഴിഞ്ഞവളപ്പ് : ഒഴിഞ്ഞവളപ്പ് നായനാർ സ്മാരക വായനശാലയുടെ പ്രതിമാസ പുസ്തക ചർച്ച ഒ വിനോദിൻ്റെ വീട്ടിൽ നടന്നു. മാധവികുട്ടിയുടെ ‘നെയ്പ്പായസം ‘ എന്ന കഥ സത്യൻ മാഷ് ഉദിനൂർ അവതരിപ്പിച്ചു. വായന ശാല പ്രസിഡന്റ് ടി വിപ്രമോദ് അധ്യക്ഷനായി. സന്തോഷ് ഒഴിഞ്ഞവളപ്പ്, ജനാർദ്ദനൻ ടി വി, കുഞ്ഞികണ്ണൻ കാര്യത്ത്, രാജേഷ് ടി വി,രേഷ്ന, അശ്വതി എന്നിവർ സംസാരിച്ചു.
വിനോദ് സ്വാഗതവും വയനാശാല വനിത വേദി സെക്രട്ടറി സുനിഷ നന്ദിയും പറഞ്ഞു.