The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

ഹിന്ദു ഐക്യം കാലത്തിന് അനിവാര്യം:എ.ശ്രീധരൻ

കേരളത്തിൽ ഹിന്ദു ആചാരങ്ങൾക്കും, വിശ്വാസങ്ങൾക്കും എതിരെ തീവ്രമായ കുപ്രചരണങ്ങൾ ഇടതു പക്ഷവും മതതീവ്രവാദികളും ചേർന്നു നടത്തിക്കൊണ്ടിരിക്കുകയാണ്, ഈ കുപ്രചാരണത്തിൽ ഹൈന്ദവ സമൂഹം വീണു പോകാതെ നോക്കേണ്ടത് ഹിന്ദു സമൂഹത്തിന്റെ ഐക്യം ആനുകാലിക കാലത്തിന് ആവശ്യമാണെന്നും ഹിന്ദു ഐക്യ വേദി ആ ദൗത്യം ഏറ്റെടുത്തുകൊണ്ട് മുമ്പോട്ട് പോകുന്ന സംഘടനായാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരൻ അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി കാസർകോട് ജില്ലാ പ്രവർത്തക സമിതി യോഗം ഉദയഗിരി ശ്രീഹരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ തന്ത്രി ഉളിയത്തായ വിഷ്ണു അസ്ര മുഖ്യ പ്രഭാഷണം നടത്തി, തന്ത്രി ബ്രഹ്മശ്രീ കേശവചര്യ, ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി, ഉദയൻ വയനാട്, ഹിന്ദു ഐക്യവേദി മേഖലാ സെക്രട്ടറി എന്നിവർ സംസാരിച്ചു. എസ്.പി. ഷാജി സ്വാഗതവും മോഹനൻ വഴക്കോട് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:ജില്ല
യോഗാനന്ദസരസ്വതി സ്വാമികള്‍, സ്വാമി പ്രേമാനന്ദ, വിഷ്ണു അസ്ര തന്ത്രി, കരുണാകരന്‍ മാസ്റ്റര്‍, ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി, (രക്ഷധികാരികൾ )

എസ്.പി ഷാജി (പ്രസിഡണ്ട് ), ഗോപാലകൃഷ്ണന്‍ തച്ചങ്ങാട് (വര്‍ക്കിങ് പ്രസിഡണ്ട് )
രാമന്‍ ഉദയഗിരി, കെ വി. കുഞ്ഞികണ്ണൻ കള്ളാർ, അഡ്വ: രമേഷ് യാദവ് ( വൈസ് പ്രസിഡണ്ടുമാർ)

രാജൻ മൂളിയാർ(ജനറല്‍ സെക്രട്ടറി) മോഹനന്‍ വഴക്കോട്, അഡ്വ: മണികണ്ഠൻ (സെക്രട്ടറിമാർ )
കെ.എൻ.ശ്രീകണ്ഠൻ (ട്രഷറർ ), വി.സുധാകരൻ സംഘടന സെക്രട്ടറി

ഗണേഷ് അരമങ്ങാനം, രമ്യ പറക്കില, വിനോദ്.പി വി കല്ലൂരാവി, ഈശാന പിടാരർ നിലേശ്വരം(മെമ്പര്‍മാർ ) തുടങ്ങിയവരെയും തെരത്തെടുത്തു.

Read Previous

പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന്റെ വില 30.50 രൂപ കുറച്ചു

Read Next

റിയാസ് മൗലവി കേസിൽ സർക്കാർ ജാഗ്രതയോടെ ഇടപെട്ടു, വിധി ഞെട്ടിപ്പിക്കുന്നത്, പ്രതികള്‍ക്ക് അർഹമായ ശിക്ഷ ഉറപ്പാക്കും: മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73