The Times of North

Breaking News!

ലഹരിക്കെതിരെ ഡി.വൈ എഫ് ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു   ★  തോട്ടപ്പുറം ഇല്ലത്ത് ടി.ലത അന്തർജനം അന്തരിച്ചു   ★  നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം രജത ജൂബിലി നിറവിൽ; ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം   ★  നിയമനം   ★  ഇടയിൽ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവം   ★  ഡോക്ടർ രേഷ്മയ്ക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണം:സി എച്ച് കുഞ്ഞമ്പു എം എൽ എ   ★  പയ്യന്നൂർ പുതിയ ബസ്റ്റാൻ്റ്  രണ്ടാംഘട്ട നിർമ്മാണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു   ★  കോട്ടയത്ത് കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ   ★  ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം   ★  വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു

ജല അതോറിറ്റിയെ പൊതുമേഖലയിൽ നിലനിർത്തണം: സ്റ്റാഫ് അസോസിയേഷൻ

നീലേശ്വരം:കേരളത്തിലെ ശുദ്ധ വിതരണ രംഗത്ത് സ്തുത്യർഹമായ സേവനം നടത്തിപ്പോരുന്ന ജല അതോറിറ്റിയെ തകർത്ത് സ്വകാര്യ മേഖലയ്ക്ക് കടന്നു വരാനുള്ള പാതയൊരുക്കുന്ന ഇടതുപക്ഷ സർക്കാരിൻ്റെ നയങ്ങൾ ഉപേക്ഷിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ആവശ്യപ്പെട്ടു.

ഇരുപതാം കാസർഗോഡ് ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു.

 

ജലജീവൻ മിഷൻ പദ്ധതി നടത്തിപ്പിൽ സർക്കാർ മെല്ലെപ്പോക്ക് നയം തിരുത്തുക, ഏഡിബി വായ്പയെടുക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, വായ്പയിലൂടെ ജല അതോറിറ്റിയെ കടക്കെണിയിലാക്കുന്ന നയം ഉപേക്ഷിക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുക, സെക്ഷൻ ഓഫീസ് ശാക്തീകരിക്കുക, ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക, ജനറൽ ട്രാൻസ്ഫർ അപാകത പരിഹരിക്കുക, ഇ-അബാക്കസ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

ജില്ലാ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ബിജു മുഖ്യപ്രഭാഷണം നടത്തി.

 

സംസ്ഥാന ട്രഷറർ ബി രാഗേഷ്, വി പി റെജി, പ്രഭാകരൻ കരിച്ചേരി, മഡിയൻ ഉണ്ണികൃഷ്ണൻ, എറുവാട്ട് മോഹനൻ, ഇ ഷജീർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രദീപ് പുറവങ്കര സ്വാഗതവും വി മണികണ്ഠൻ നന്ദിയും പറഞ്ഞു.

 

പ്രതിനിധി സമ്മേളനം ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി ജി ദേവ് ഉദ്ഘാടനം ചെയ്തു. കെ വി രമേശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി. മെറിൻ ജോൺ, കെ എൻ മായ, ടി വി ഫെമി എന്നിവർ ആശംസകളർപ്പിച്ചു.

പ്രദീപ് പുറവങ്കര റിപ്പോർട്ടും കെ പി താരേഷ് വരവ് -ചെലവ് കണക്കുകളും അവതരിപ്പിച്ചു. പി പി മൊയ്തീൻ, കെ സമീർ, പി വി രാജേഷ്, എം ശ്രീജേഷ് കുമാർ, എസ് സുധീഷ്, കെ രഞ്ചിത്ത്, മുജീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.

കെ വി വേണുഗോപാലൻ സ്വാഗതവും പി വി ജിനൻ നന്ദിയും പറഞ്ഞു.

 

സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി സഞ്ജയ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം റിജിത്ത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിനോദ് എരവിൽ അധ്യക്ഷത വഹിച്ചു.

സർവ്വീസിൽ നിന്ന് വിരമിച്ച എം സി രാജന് സ്നേഹോപഹാരം നൽകി.

ബാബു മണിയങ്ങാനം, വി വി അശോകൻ, അനിതകുമാരി, നിഷ അന്ന സേവ്യർ എന്നിവർ സംസാരിച്ചു. എം വി സുരേന്ദ്രൻ സ്വാഗതവും എം വി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

 

ഭാരവാഹികൾ :

പ്രസിഡണ്ട് : വിനോദ് കുമാർ അരമന

വൈസ് പ്രസിഡണ്ടുമാർ:

എം വി സുരേഷ് കുമാർ

ജിനൻ പി വി

മുജീബ് റഹ്മാൻ

എം ശ്യാമള

 

സെക്രട്ടറി: പ്രദീപ് പുറവങ്കര

ജോ. സെക്രട്ടറിമാർ:

വി മണികണ്ഠൻ

കെ രഞ്ചിത്ത്

നിഷ അന്ന സേവ്യർ

സമീർ കെ

 

ട്രഷറർ : കെ പി താരേഷ് കുമാർ

 

ജില്ലാ വനിതാ ഫോറം കൺവീനർ : സി കെ അനിതകുമാരി

ജോ.കൺവീനർ : ദീജ കെ എം

 

എക്സാക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ :

അഖിലേഷ്

എം പി ശ്രീജിത്ത്

 

സംസ്ഥാന കൗൺസിൽ അംഗങ്ങൾ :

കെ വി രമേശ്

കെ വി വേണുഗോപാലൻ

വിനോദ് എരവിൽ

 

വനിതാഫോറം: കെ എൻ മായ

Read Previous

മാന്ത്രിക ലോകത്ത് വിസ്മയം സൃഷ്ടിച്ച് ഹൃദയ്‌ദേവ്

Read Next

പയ്യന്നൂർ ടൗണിലെ വിജയ വാച്ച് വർക്സ് ഉടമ കേളോത്തെ കുണ്ടത്തിൽ വിജയൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73