പോക്സോ കേസിൽ 65 കാരന് 109 വർഷം കഠിനതടവും 3.75ലക്ഷം പിഴയും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികന് 109 വർഷം കഠിന തടവും 3.75 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഏരുവേശി പൊട്ടം പ്ലാവിലെ കുഴിപ്പലത്തിൽ ബാബുവിനെ (65)യാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ.രാജേഷ് ശിക്ഷിച്ചത്. 2019 മുതൽ 2021 വരെയുള്ള കാലയളവിലാണ് സംഭവം