കാസർകോട് ജില്ലയിലെ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് കാഞങ്ങാട് കെ ജി എം ഒ എ ഹൗസിൽ ചേർന്ന കെ ജി എം ഒ എ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അസിസ്റ്റന്റ് സർജമ്മാരുടെ അമ്പതോളം ഒഴിവുകളും സ്പഷ്യലിറ്റി ഡോക്ടർമാരുടെ പതിനഞ്ചോളം ഒഴിവുകളാണ് ജില്ലയിലുള്ളത് .ഇതിൽ സെപഷ്യലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ ഉൾപ്പടെ പലതും വർഷങ്ങളായി നികത്തപ്പെടാതെ കിടക്കുകയാണ്. ഡോക്ടർമാരുടെ ഈ ഒഴിവുകൾ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.അതു കൊണ്ട് തന്നെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നും കൂടുതൽ ഡോക്ടർമാരെ ആകർ ഷിക്കുന്നതിനായി അട്ടപ്പാടി മോഡലിൽ സ്പെഷ്യൽ അലവൻസും കാസർകോട് ജില്ലയിൽ ജോലി ചെയ്തവർക്ക് പി ജി അഡ്മിഷനിൽ പ്രത്യേക വൈറ്റേജും കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന പ്രസിഡൻ്റ് ഡോ.ടി എൻ സുരേഷ് ഉൽഘാടനം ചെയ്തു.പ്രസിഡൻ്റ് ഡോ. രമേഷ് ഡി ജി അദ്ധ്യക്ഷത വഹിച്ചു.ഡിഎംഒ ഡോ രാമദാസ് എ വി ,സംസ്ഥാന സെക്രട്ടറി ഡോ.സുനിൽ പി കെ ,സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.മുരളീധരൻ, മുൻ സംസ്ഥാന ട്രഷറർ ഡോ.ജമാൽ അഹ്മദ് എ, ഐ എം എ കാഞങ്ങാട് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ സുരേഷൻ വി, ഡോ. കായിഞ്ഞി സി എം.,ഡോ. ജീജ ,ഡോ. സുകു സി തുടങ്ങിയവർ സംസാരിച്ചു, റിട്ടയർ ചെയ്ത അംഗങ്ങളായ ഡോ. ആമിന ടി പി , ഡോ ദിവകർ റൈ എന്നിവരെ ആദരിച്ചു.
പുതിയ ഭാരവാഹികളായി: ഡോ. എ ടി മനോജ് (പ്രസിഡൻറ്),ഡോ ഷക്കീൽ അൻവർ, ഡോ.ജയന്തി (വൈസ് പ്രസിഡൻ്റു മാർ),ഡോ. വി കെഷിൻസി (സെക്രട്ടറി), ഡോ.കെ.ജി.അശ്വതി (ജോയൻ്റ് സെക്രട്ടറി)ഡോ.രാജു മാത്യു സിറിയക് (ട്രഷറർ)
എന്നിവരെ തിരഞ്ഞെടുത്തു.