
കാസർകോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ്റെ കാസർകോട് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. വനിതകൾക്ക് പ്രാമുഖ്യം നൽകി കൊണ്ടുള്ള ഭാരവാഹി പട്ടികയാണ് പ്രഖ്യാപിച്ചത്.
എം. ജനനി, എ.കെ. കയ്യാർ, എം. ബൽരാജ്, മണികണ്ഠ റൈ, മുരളീധർ യാദവ്, എച്ച്. ആർ. സുകന്യ എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും പി.ആർ. സുനിൽ, എൻ. ബാബുരാജ്, മനുലാൽ മേലത്ത് എന്നിവരെ ജനറൽ സെക്രട്ടറിമാരായും എൻ. മധു, സഞ്ജീവ് പുലിക്കൂർ, മഹേഷ് ഗോപാൽ, പ്രമീള മജൽ, പുഷ്പ ഗോപാലൻ, അശ്വിനി കെ.എം. എന്നിവരെ ജില്ലാ സെക്രട്ടറിമാരായും വീണ അരുൺ ഷെട്ടിയെ ജില്ലാ ട്രഷററായുമാണ് പ്രഖ്യാപിച്ചത്.