The Times of North

Breaking News!

അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി

മലയാളം ഓപ്പൺ അക്കാദമി സാഹിത്യപുരസ്‌കാരം പി.വി.ഷാജികുമാറിന്

തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാള സാഹിത്യഗവേഷകരുടെ സംസ്ഥാനതല കൂട്ടായ്മയായ മലയാളം ഓപ്പൺ അക്കാദമിയും കൂത്തുപറമ്പ് കോ-ഓപ്പറേറ്റിവ് റൂറൽ ബാങ്കും സംയുക്തമായി ഏർപ്പെടുത്തിയ രണ്ടാമത് മലയാളം ഓപ്പൺ അക്കാദമി സാഹിത്യപുരസ്‌കാരം പി.വി.ഷാജികുമാറിന്.

കാസർഗോഡ് മടിക്കൈ സ്വദേശിയായ ഷാജികുമാറിന്റെ ‘മരണവംശം’ നോവലാണ് പുരസ്‌കാരത്തിന് അർഹമായത്.

റിജോയ് എം രാജൻ (കേരള സർവകലാശാല), കെ ടി പ്രവീൺ (കാലിക്കറ്റ് സർവകലാശാല), മരിയ സണ്ണി (കണ്ണൂർ സർവകലാശാല) എന്നിവരടങ്ങുന്ന ഗവേഷകജൂറിയാണ് കൃതി തെരഞ്ഞെടുത്തത്. 11111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മെയ് 4 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. അനുബന്ധമായി രാത്രി ഏഴിനു ആലപ്പുഴ മരുതം തീയറ്റർ ഗ്രൂപ്പിന്റെ മാടൻമോക്ഷം നാടകത്തിന്റെ പ്രദർശനവും നടക്കും.

Read Previous

വായനാകളരി സംഘടിപ്പിച്ചു

Read Next

ബിജെപി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73