ചേടിറോഡിലെ പള്ളിക്കവളപ്പില്‍ ചന്തു അന്തരിച്ചു
നീലേശ്വരം: ചേടിറോഡിലെ പള്ളിക്കവളപ്പില്‍ ചന്തു (85) അന്തരിച്ചു.ഭാര്യ: ശാന്ത. മക്കള്‍: രജനി, രാജേഷ്. മരുമക്കള്‍: അശോകന്‍, രജിത.
നീലേശ്വരം: ചേടിറോഡിലെ പള്ളിക്കവളപ്പില്‍ ചന്തു (85) അന്തരിച്ചു.ഭാര്യ: ശാന്ത. മക്കള്‍: രജനി, രാജേഷ്. മരുമക്കള്‍: അശോകന്‍, രജിത.
സമസ്ത മേഖലകളെയും സ്തംഭിപ്പിച്ച ഭരണമാണ് കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ നടന്നു വരുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ പ്രസ്താവിച്ചു. കാഞ്ഞങ്ങാട് മണ്ഡലം 25 വാർഡ് (മധുരംകൈ ) മഹാത്മാ ഗാന്ധി കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വാർഡ് കമ്മിറ്റി പ്രസിഡന്റ് അനിൽ വാഴുന്നോറൊടി
നീലേശ്വരം : നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ2025 -26 അക്കാദമിക് വർഷത്തിലേക്ക് ഒന്നാം ക്ലാസ്സിലേക്കും(https://kvsonlineadmission.kvs.gov.in)ബാൽവാടിക-3യിലേക്കുമുള്ള(https://balvatika.kvs.gov.in) പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ. 07.03.2025 ന് രാവിലെ 10:00 മണിക്ക് ആരംഭിച്ചു.ഒൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയ്യതി 21.03.2025 ന് രാത്രി 10:00 മണി .കൂടുതൽ വിവരങ്ങൾക്ക് https://kvsangathan.nic.in/en/admission/. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലൊഴികെ 12 ജില്ലകളിലും അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് പ്രവചനം.
വെള്ളാട്ട് : ഗവണ്മെന്റ് എൽ പി സ്കൂൾ വെള്ളാട്ട് അറുപത്തിയെട്ടാം വാർഷികാഘോഷത്തിന്റെയും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ചന്ദ്രാംഗതൻ മാസ്റ്റർക്കുള്ള യാത്രയയപ്പിന്റെയും ഭാഗമായി സംഘടിപ്പിച്ച ചിത്രകാര സംഗമം ശ്രദ്ധേയമായി. ആറോളം ചിത്രകാരന്മാരോടൊപ്പം സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് ക്യാൻവാസിൽ വരകളുടെ വിസ്മയം തീർത്തു. പാലായി ഷട്ടർ കം ബ്രിഡ്ജ് പരിസരത്ത്
നീലേശ്വരം പൂവലം കൈ തീർത്താങ്കര ഹൗസിൽ ടി. വി പവിത്രൻ (66) അന്തരിച്ചു. ചുള്ളിയിൽ കൃഷ്ണൻ -കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ:പ്രഭവതി. മക്കൾ -പ്രവീൺ, പ്രവിത. സഹോദരങ്ങൾ: ഭാസ്കരൻ,സുരേശൻ,രമണി.
ചിറ്റാരിക്കാൽ ഉപജില്ലയിലെ ആദ്യ സാമൂഹ്യ പഠനോത്സവത്തിന് കാട്ടിപ്പൊയിലിൽ തുടക്കമായി. നെല്ലിയടുക്കം എ യു പി സ്ക്കൂളിൻ്റെ ആദ്യ പൊതുയിട സാമൂഹ്യ പഠനോത്സവമാണ് കാട്ടിപ്പൊയിൽ മനോഹരൻ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ നടന്നത്.കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ വിദ്യാധരൻ അദ്ധ്യക്ഷനായി.
ഏപ്രിൽ 18 ന് നടത്തുന്ന വിദ്വാൻ പി കേളു നായരുടെ അനുസ്മരണ ദിനചാരണത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. വിദ്വാൻ പി ട്രസ്റ്റ് ചെയർമാൻ കുഞ്ഞിക്കണ്ണൻ കക്കാണത് അധ്യക്ഷത
ലൈബ്രറി കൗൺസിലിന്റെ "പുതുവർഷം പുതുവായന" പദ്ധതിയുടെ ഭാഗമായി കണ്ണംകുളം വി.വി. സ്മാരാക വായന ശാല & ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു. കണ്ണംകുളം തറവാട്ടുമുറ്റത്ത് വെച്ച് നടന്ന 'ഒ.എൻ വി കവിതയിലെ മാതൃസങ്കല്പം ' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുളള പരിപാടിയിൽ പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂർ ഏരിയ
കരിന്തളം:ഡി വൈ എഫ് ഐ കരിന്തളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വേണ്ട ലഹരിയും ഹിംസയും, ജനകീയ യുദ്ധത്തിൽ അണിചേരുക എന്ന മുദ്രാവാക്യമുയർത്തി കോയിത്തട്ടയിൽ നിന്ന് കാലിച്ചാമരത്തേക്ക് ജാഗ്രത പരേഡ് സംഘടിപ്പിച്ചു. പരേഡ് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ എൻ ജി രഘുനാഥൻ ഉദ്ഘാടനം ചെയ്തു. എം പ്രിയേഷ് അധ്യക്ഷനായി.ഡി.വൈ എഫ്