The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ

സുധീഷ് പുങ്ങംചാൽ..

വെള്ളരിക്കുണ്ട് : സുഹൃത്തിന്റെ ഭാര്യയോട് കടം വാങ്ങിയ സ്വർണ്ണം ബാങ്കിൽ പണയപ്പെടുത്തിയശേഷം അവധികഴിഞ്ഞ് പണയ ഉരുപ്പടിതിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചോടിയയുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മാലോം ചുള്ളി നായ്ക്കർ വീട്ടിൽ ഷാജിയെ ആണ് (30) വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്…
തോട്ടിൽ തുണി കഴുകാനായി പോയ വീട്ടമ്മയുടെ കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണ്ണ മാല പട്ടാപകൽ പൊട്ടിച്ചോടിയ കള്ളനെ പിടികൂടാനായത് വെള്ളരിക്കുണ്ട് പോലീസിന്റെ മൂന്ന് മാസത്തെ പ്രയത്നത്തിനൊടുവിലാണ്..

സംഭവം വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ വിവരിക്കുന്നത് ഇങ്ങനെയാണ്..

2024 സെപ്റ്റംബർ മാസം 23 നാണ് കേസിനാസ്പദമായ സംഭവംനടന്നത്.
മാലോം കാര്യോട്ട് ചാലിലെ അരുൺ ജോസിന്റെ ഭാര്യ മഞ്ജു ജോസ് വീടിനടുത്തുള്ള തോട്ടിൽ രാവിലെ പത്തു മണിയോടെ തുണികൾ കഴുകാൻ പോയിരുന്നു. ഈ സമയം ഇതുവഴി മീൻ പിടിക്കാൻ എന്നതരത്തിൽ എത്തിയ ഷാജി മഞ്ജു വിന്റെ കഴുത്തിൽ ഉണ്ടായിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ മാലപൊട്ടിക്കുകയായിരുന്നു. മഞ്ജു ബഹളം വെച്ചപ്പോഴേക്കും ഷാജി മാലയുമായി ഓടിപ്പോയി.
ഷാജി മാലയുമായി നേരെ മാലക്കല്ലിലെ ഒരു ജ്വലറിയിൽ എത്തുകയും ഈ മാല വിൽപ്പന നടത്തി മുക്കാൽ പവൻ തൂക്കം
വരുന്ന മറ്റൊരു സ്വർണ്ണമാലവാങ്ങു
കയുമായിരുന്നു.ഈ മാല മറ്റൊരു സ്ത്രീക്ക്‌ നൽകി. ഇവരോട് ഷാജി നേരത്തെ മാലവാങ്ങി ബാങ്കിൽ പണയപ്പെടുത്തിയിരുന്നു. ഇത് തിരിച്ചു കൊടുക്കാനായിട്ടാണ് മഞ്ജു ജോസിന്റെ സ്വർണ്ണമാല ഷാജി കവർന്നത്.
കഴുത്തിൽ നിന്നും മാല പൊട്ടിച്ചോടിയതിന് പിന്നാലെ മഞ്ജു ജോസ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ എത്തി പരാതിയും നൽകിയിരുന്നു.. ആ സമയം തൊട്ട് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ പോലീസിന് സാധിച്ചത് എന്നും പരാതിക്കാരിയായ മഞ്ജു ജോസ് മോഷ്ട്ടാവിനെ കുറിച്ച് പോലീസിന് നൽകിയ വിവരങ്ങളും നിർണ്ണായകമായി.

തിങ്കളാഴ്ച രാവിലെ വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർക്ക്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ
എസ്. ഐ. അരുൺ മോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് ടീം ഷാജിയുടെ വീട്ടിൽ എത്തി. സൗഹൃദ സംഭാഷണം നടത്തിയശേഷം സ്റ്റേഷൻ വരെ വരാൻ പറഞ്ഞു.. പോലീസിന്റെ പെരുമാറ്റം കണ്ട് മറ്റൊന്നും ആലോചിക്കാതെ ഷാജി വാഹനത്തിൽ കയറി.. സ്റ്റേഷനിൽ എത്തിച്ച് മാലമോഷണത്തെ കുറിച്ച് ചോദിച്ചു. ആദ്യം ഒക്കെ അതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്നനിലപാടിൽ ഷാജി ഉറച്ചു നിന്നു. എന്നാൽ എസ്. ഐ. അരുൺ മോഹൻ നടത്തിയ രഹസ്യ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ ഓരോന്നായി നിരത്തിയപ്പോൾ ഷാജി കുറ്റം സമ്മതിക്കുകയുമായിരുന്നു…
പ്രതി ഷാജിയെ പരാതിക്കാരി തിരിച്ചറിഞ്ഞതായും ഇയാളുടെ മൊഴി പ്രകാരം മാലക്കല്ലിലെ ജ്വലറിയിൽ എത്തിച്ച് മോഷണമുതലായ മാല ഉരുക്കിയ നിലയിൽ പോലീസ് കണ്ടെടുത്തതായും അന്വേഷണം നടത്തിയ എസ്‌. ഐ. അരുൺ മോഹൻ പറഞ്ഞു..
ജില്ലയിൽ മുൻപ് നടന്നിട്ടുള്ള മറ്റേതെങ്കിലും മോഷണകേസിൽ ഷാജിക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷണംനടക്കുന്നുണ്ട്..
പോലീസിന്റെ മറ്റു നടപടി ക്രമങ്ങൾക്ക്‌ ശേഷം ഷാജിയെ കോടതിയിൽ ഹാജരാക്കും…
എസ്. ഐ. രാജൻ. എ. എസ്. ഐ. മാരായ കെ. പ്രേമരാജൻ. എം. ടി. പി. നൗഷാദ്. സിവിൽ പോലീസ് ഓഫീസർ അനൂപ്. എം. ഡ്രൈവർ രഞ്ജിത്ത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു…

Read Previous

പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.

Read Next

ഓണ്‍ലൈന്‍ തട്ടിപ്പില്‍ വൈദികന് ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73