The Times of North

Breaking News!

കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു

സ്മരണകൾ പുതുക്കി ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു

യേശു ദേവൻ്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തേയും സൈത്തിൻ കൊമ്പുകളും ഒലിവ് ഇലകളുമായി ജനങ്ങൾ ഓശാന പാടി എതിരേറ്റതിൻ്റെയും സ്മരണ പുതുക്കി ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു. പള്ളികളിൽ നിന്നും വെഞ്ചരിച്ച കുരുത്തോലകൾ ജനങ്ങൾക്ക് വിതരണം ചെയ്തു. തുടർന്ന് കുരുത്തോലകളേന്തി വിശ്വാസികൾ പ്രദക്ഷിണം നടത്തി.

കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന പള്ളിയിലെ തിരുക്കർമ്മങ്ങൾക്ക് മോൺസിഞ്ഞോർ മാത്യു ഇളംതുരുത്തിപ്പടവിൽ, അസിസ്റ്റൻ്റ്  വികാരി ഫാ.ആൽബിൻ ടോമി തെങ്ങുംപള്ളിൽ, ഫാ.ജോർജ് പുഞ്ചയിൽ എന്നിവരും , കാഞ്ഞങ്ങാട് അപ്പസ്തോല രാജ്ഞി ഫൊറോന പള്ളിയിൽ ഫാ. ജോൺസൺ നെടുംപറമ്പിൽ, തിരുഹൃദയ പള്ളിയിൽ ഫാ. ഫാ. ജോയൽ മുകളേൽ,മേലടുക്കം ലൂർദ്ദ് മാതാ പള്ളിയിൽ ഫാ. പീറ്റർ പാറേക്കാട്ടിൽ എന്നിവരും നേതൃത്വം നൽകി.

50 നോയമ്പിൻ്റെ അവസാനത്തെ ആഴ്ചയുടെ തുടക്കത്തിലാണ് ഓശാന ഞായർ’ ഓശാന മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളെ വലിയ ആഴ്ച എന്നാണ് ക്രൈസ്തവർ വിശേഷിപ്പിക്കുന്നത്. പെസഹാ വ്യാഴവും ദുഃഖവെളളിയുമാണ് വലിയ ആഴ്ചയിലെ പ്രധാനപ്പെട്ട ദിനങ്ങൾ.

Read Previous

എ കെജി പുരസ്കാര നാടക മത്സരം അജേഷ് വാണിയംപാറ മികച്ച നടൻ

Read Next

ബങ്കളം ദിവ്യംപാറയിലെ അരമന നാരായണൻ നായർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73