
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ 53 അങ്കണവാടികൾക്കും കുട്ടികൾക്ക് കിടക്കുന്നതിനുള്ള പായ/ ബെഡ് വിതരണം നടത്തി. മുനിസിപ്പാലിറ്റി ടൗൺഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദലിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ കെ. വി.സുജാത ഉദ്ഘാടനം നിർവഹിച്ചു. പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ കെ.പ്രഭാവതി വാർഡ് കൗൺസിലർ വി വി ശോഭ തുടങ്ങിയവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ സ്വാഗതവും അങ്കണവാടി വർക്കർ.കെ ദിവ്യ നന്ദിയും പറഞ്ഞു.