
പയ്യന്നൂർ: ഏഴിമല നാവിക അക്കാദമി , പെരിങ്ങോം സി ആർ പി എഫ് ക്യാമ്പ്, നിരവധി തീർത്ഥാടക, വിനോദ സഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പയ്യന്നൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് പയ്യന്നൂർ പ്രസ് ഫോറം ജനറൽ ബോഡി യോഗം അധികൃതരോട്
ആവശ്യപ്പെട്ടു. യോഗത്തിൽ രാജീവൻ പച്ച അധ്യക്ഷത വഹിച്ചു. കെ. പവിത്രൻ, പി.സുധീഷ് , പി.എ.സന്തോഷ്, ടി. ഭരതൻ, എം. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി: പി.എ. സന്തോഷ് ( പ്രസിഡണ്ട്), എം. രാമകൃഷ്ണൻ (വൈസ് പ്രസിഡൻ്റ്), ടി. ഭരതൻ (സെക്രട്ടറി ), പി. സുധീഷ് ( ജോ. സെക്രട്ടറി ), കെ. പവിത്രൻ ( ട്രഷറർ) എന്നിവരടങ്ങിയ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.