
കഴിഞ്ഞ അഞ്ചു വർഷത്തിൽ ഏറെയായി മുടക്കമില്ലാതെ തുടർന്നു വരുന്ന സൗജന്യ പൊതിച്ചോർ വിതരണം തുടരുന്നതിനു നന്മമരം കാഞ്ഞങ്ങാട് വാർഷിക പൊതുയോഗം തീരുമാനിച്ചു. തെരുവിലെ അശര ണർക്കായാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളും പരിസ്ഥിതി, പാലിയേറ്റിവ് മേഖലകളിൽ ക്രിയാത്മക പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന സംഘടനയാണ് നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റി. 2018 ലെ പ്രളയത്തിലും വയനാട് ദുരന്ത സമയത്തും രണ്ട് ലക്ഷത്തോളം രൂപ സമാഹരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളിൽ വെള്ളമെത്തിക്കുന്നതിനായി കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുണ്ടാരം, കാഞ്ഞങ്ങാട് നഗരസഭയിലെ ആലയ്, നീലേശ്വരത്തെ പാലായി എന്നിവടങ്ങളിലായി മൂന്ന് കുടിവെള്ള പദ്ധതികൾ നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു കൈമാറിയിട്ടുണ്ട്.
കാഞ്ഞങ്ങാട് വെച്ചു നടന്ന പൊതുയോഗം ജില്ലാ ആസൂത്രണ സമിതി അംഗം വി. വി. രമേശൻ ഉദ്ഘാടനം ചെയ്തു. ബിബി ജോസ് അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി സലാം കേരള ( ചെയർമാൻ), ബിബി ജോസ് ( പ്രസിഡന്റ്), വിനോദ് ടി. കെ, ഗോകുലാനന്ദൻ – (വൈസ്. പ്രസിഡന്റ്),
ഷിബു നോർത്ത് കോട്ടച്ചേരി ( സെക്രട്ടറി), വിനു വേലാശ്വരം, രാജി മധു ( ജോയിന്റ് സെക്രട്ടറി),
ദിനേശൻ എക്സ് പ്ലസ് ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വി. വി. രമേശൻ, ഇ. വി. ജയകൃഷ്ണൻ, ടി. കെ. നാരായണൻ, ഹരി. കെ. എസ്. കുമ്പള, സന്തോഷ് കുശാൽ നഗർ എന്നിവർ രക്ഷാധികാരികളാണ്. ഹരി നോർത്ത് കോട്ടച്ചേരി, സി. പി. ശുഭ ഉപദേശക സമിതി അംഗങ്ങൾ.