The Times of North

Breaking News!

പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു   ★  മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു   ★  വനിതാ സംഗമം നടത്തി.   ★  നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ റിക്ഷ കസ്റ്റഡിയിൽ   ★  എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി   ★  സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം   ★  മോഷണത്തിനിടെ രക്ഷപ്പെട്ട തമിഴ് സ്ത്രീകൾക്കായി പോലീസിൻറെ മുന്നറിയിപ്പ്   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഓട്ടോയും ഡ്രൈവറും പിടിയിൽ

നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ലോക പാലിയേറ്റിവ് വാരാചരണത്തിന്റെ ഭാഗമായി രോഗീ പരിചരണം പ്രവർത്തനങ്ങളും ഗൃഹ സന്ദർശനവും കിറ്റ് വിതരണവും നടത്തി നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റി മാതൃകയായി. കാഞ്ഞങ്ങാട് നഗരസഭയിലെ എട്ടാം വാർഡിൽ നടന്ന ചടങ്ങ് എഴുത്തുകാരിയും സിനിമാ താരവുമായ സി.പി.ശുഭ ഉദ്ഘാടനം ചെയ്തു. വാർഡിലെ ആശാവർക്കർ. കെ.ബീനയെ നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷ കെ.ലത ആദരിച്ചു. പാലിയേറ്റീവ് പ്രവർത്തകനും നന്മ മരം കാഞ്ഞങ്ങാട് ഭാരവാഹിയുമായഗോകുലാനന്ദൻ മോനാച്ച അധ്യക്ഷനായി.

കാഞ്ഞങ്ങട്ടെ തെരുവിലെ അശരണരായ ആളുകൾക്ക് ദിവസം ഉച്ചക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു വരുന്ന നന്മമരം കാഞ്ഞങ്ങാട് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തിവരുന്നുണ്ട്. തുടർച്ചയായി 1600 ദിവസത്തിൽ അധികമായി ഉച്ചഭക്ഷണ വിതരണം മുടക്കം കൂടാതെ തുടരുന്നു.

പരിപാടിക്ക് ദിനേശൻ എക്സ്പ്ലസ്, ഷിബു നോർത്ത് കോട്ടച്ചേരി , രാജൻ വി. ബാലൂർ , വിനു വേലാശ്വരം, കെ അഞ്ജലി എന്നിവർ നേതൃത്വം നൽകി.

Read Previous

സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ

Read Next

സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73