നീലേശ്വരത്തെ ആർ.ആർ സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി വയനാട് ദുരന്ത സഹായ നിധിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് കൈമാറി. ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എം.എസ്. ലിജിൻ,ഡിസാസ്റ്റർ മാനേജ്മെൻ്റ് ഡപ്യൂട്ടി തഹസിൽദാർ പി.വി.തുളസീരാജ് എന്നിവർക്ക് തുക ഏറ്റുവാങ്ങി. ചടങ്ങിൽ സൊസൈറ്റി പ്രസിഡൻ്റ് ഡോ. വി. സുരേശൻ, സെക്രട്ടറി പി.കെ.വിജയൻ , ട്രഷറർ കെ.വിനോദ് കുമാർ, പി. ഗോപാലകൃഷ്ണൻ, സുകു കോറോത്ത്, പി.സുജിത് കുമാർ, വിജയൻ അപ്സര തുടങ്ങിയവർ സംബന്ധിച്ചു