The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

തീവണ്ടിയിൽ നിന്നും വീണ്  യുവതി മരിച്ചു

വടകര: തീവണ്ടിയിൽ നിന്നും വീണ് യുവതി മരിച്ചു.ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം പുലർച്ചെ 6ഓടെ ഉണ്ടായ അപകടത്തിൽ മലപ്പുറം വള്ളിക്കുന്ന്‌ ചേലേമ്പ്ര പുല്ലിപറമ്പ് മാമ്പേക്കാട്ട് പുറായ് ജിന്‍സി(26) യാണ് മരിച്ചത്.

കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസില്‍ കണ്ണൂരില്‍ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ ഇരിങ്ങൽ ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകാനായി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. ഇതിനിടെയാണ് ട്രെയിനില്‍ നിന്നും വീണത്. അച്ഛൻ :

സുബ്രഹ്‌മണ്യന്‍ പികെഎസ് ചേലേമ്പ്ര ലോക്കൽ കമ്മറ്റി ജോയിൻ്റ് സെക്രട്ടറി) – അമ്മ :ഗിരിജ. സഹോദരി: ജിസി.

Read Previous

വെടിക്കെട്ട് ദുരന്തം:കിനാവൂർ കണ്ണൻകുന്നു ശ്രീ ചെറളത്ത് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം ഒഴിവാക്കി

Read Next

സി.പി എം പനത്തടി ഏരിയാ സമ്മേളനം . പാണത്തൂരിൽ പതാകജാഥ തുടങ്ങി 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73