The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

കുഞ്ഞച്ചന്റെ പുസ്തകം.. പോലീസ് സ്റ്റേഷനിൽ: സുധീഷ് പുങ്ങംചാൽ 

വെള്ളരിക്കുണ്ട് : കാർഷിക വൃത്തിക്കിടയിൽ ലേഖനം എഴുത്ത്.. അതും എഴുപത്തി എട്ടാം വയസ്സിൽ… ലേഖനം പുസ്തകരൂപത്തിൽ പുറത്തിറങ്ങിയപ്പോൾ അത് ഏറ്റുവാങ്ങാൻ കാക്കിയുടെ നല്ലമനസ്സും..

 

കർഷകനായ പരപ്പയിലെ കൊച്ചു പുത്തൻ പുരയിൽ കെ. എ. തോമസ് എന്ന

കുഞ്ഞച്ചൻ (78) വാർദ്ധക്യത്തിന്റെ അവശതകൾ ഒട്ടും കാണിക്കാതെ

പരിമിതമായ കഴിവുകൾ ഉപയോഗിച്ച് ആനുകാലികപ്രസക്തി യുള്ള പുസ്തകം എഴുതി പുറത്തിറക്കിയത്…

നമ്മുടെ രാജ്യത്തെ ചില നിയമസംവിധാനങ്ങളെ ചോദ്യം ചെയ്യുന്നതരത്തിൽ ലേഖനമുള്ള പുസ്തകം നിയമപാലകറുടെ കയ്യിൽ ഏൽപ്പിക്കുക എന്നആഗഹവുമായി

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽഎത്തിയ കുഞ്ഞച്ചനെ ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ സ്വീകരിച്ചു.

തന്റെ വിയർപ്പിനൊപ്പം വിരിഞ്ഞ പുസ്തകം ഇരു കൈയും നീട്ടി പോലീസ് ഓഫീസർ ഏറ്റു വാങ്ങിയപ്പോൾ ഈ വയോധികന്റെ ആഗ്രഹസാഫല്യം കൂടിയായി അത്..

വായിച്ചു നോക്കിയ ശേഷം അഭിപ്രായം പറയണമെന്ന അഭ്യർത്ഥനയോടെ അവിടം വിട്ട കുഞ്ഞച്ചൻ സ്റ്റേഷനിലെ മറ്റു പോലീസുകാർക്കും പുസ്തകങ്ങൾ കൈമാറി…

വർഷങ്ങൾക്ക് മുൻപ് തൊടുപുഴയിൽ നിന്നും മലബാറിലേക്ക് കുടി യേറി എത്തിയതാണ് കുഞ്ഞച്ചൻ.

സ്വന്തം പേരിൽ ഉള്ള ഭൂമിയിൽ കഠിനധ്വാനത്തിലൂടെ കാർഷിക മേഖലയിൽ വിജയം കൊയ്യുന്നതിനിടെ യാണ് വായനക്ക്വേണ്ടിയും സമയം കണ്ടെത്തിയത്..വായിച്ചും കേട്ടും അറിഞ്ഞും ഒക്കെ ഉണ്ടാക്കിയ അറിവിൽ നിന്നുമാണ് കെ.എ. തോമസ് എന്നകുഞ്ഞച്ചൻ ഇപ്പോൾ കുഞ്ഞച്ചന്റെ ചില ഉത്കണ്ടകളും ഓർമ്മപ്പെടുത്തലുകളും എന്ന പുസ്തകത്തിന്റെ ഉപഞ്ഞാതാവുമായി…

Read Previous

പാർലിമെന്റ് ഇലക്ഷനിൽ ജോലി ചെയ്ത വീഡിയോ ഗ്രാഫർമാർക്ക് വേതനം എത്രയും വേഗം നൽകുക:എ കെ പി എ

Read Next

ചിറ്റാരിക്കൽ ഉപജില്ലാ കലോത്സവം നവംബർ 5 മുതൽ വെള്ളരിക്കുണ്ടിൽ; ലോഗോ പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73