The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ അന്തരിച്ചു

ഡോക്ടർ സെബാസ്റ്റ്യൻ പോളിന്റെ പത്നി ലിസമ്മ അഗസ്റ്റിൻ (74) വിടപറഞ്ഞു. സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ അംഗവും, ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്നു. എറണാകുളം പ്രോവിഡൻസ് റോഡിൽ മൂഞ്ഞപ്പിള്ളി കുടുംബാംഗം. കാസർഗോഡ് ഭീമനടിയിൽ പരേതനായ അഗസ്റ്റിൻ പാലമറ്റത്തിൻെറയും പരേതയായ അനസ്താസിയയുടെയും മകൾ. മക്കൾ: ഡോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ. നോർവേ),​ റോൺ ബാസ്റ്റ്യൻ (ഹൈക്കോടതി അഭിഭാഷകൻ), ഷോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ/ ഡോക്യുമെൻഡറി സംവിധായകൻ). മരുമക്കൾ​ ഡെൽമ ഡൊമിനിക് ചാവറ (ട്രിഗ്,​ നോർവേ),​ സബീന പി ഇസ്മെയിൽ (ഗവൺമെൻറ് പ്ളീഡർ,​ ഹൈക്കോടതി).

1985ൽ കാസർഗോട് മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. സബ് ജഡ്ജി,​ ജില്ലാ ജഡ്ജി,​ മോട്ടോർ ആക്സിഡൻറ് ക്ളെയിംസ് ട്രിബൂണൽ,​ നിയമവകുപ്പിൽ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർഷികാദായ നികുതി വിൽപന നികുതി അപ്പലേറ്റ് ട്രിബ്യൂണലിൽ ചെയർപേഴ്സണും ചെന്നൈയിലെ കമ്പനി ലോ ബോർഡിൽ ജുഡീഷ്യൽ അംഗവും ആയിരുന്നു. പോൾസ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആർബിട്രേറ്ററുമായിരുന്നു. FORGOTTEN VICTIM എന്ന പുസ്തകം എഴുതിയിട്ടുണ്ട്.

സംസ്കാരം ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ.

Read Previous

ജയിലിൽ മൊബൈൽ ഫോൺ: അധികൃതരെ അറിയിച്ച തടവുകാരന് മർദ്ദനം

Read Next

കോട്ടപ്പുറം സ്കൂളിൽ അധ്യാപക ഒഴിവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73