കാഞ്ഞങ്ങാട്: കാർ നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കാർ അടിച്ചുതകർത്തതായി പരാതി. മാണിക്കോത്ത് തെക്കേ പുറത്തെ ടി.എം സമീറിന്റെ കാറാണ് മാണിക്കോത്ത് കോയപള്ളിയിലെ കെ എച്ച് മുഹമ്മദ് അടിച്ചു തകർത്തതത്രെ. കഴിഞ്ഞദിവസം പുതിയ കോട്ട പൂങ്കാവനം ക്ഷേത്രത്തിന് സമീപം കാർ നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ മുഹമ്മദ് ഒരു ബൈക്കിൽ വന്ന് ഇരുമ്പ് വടി കൊണ്ട് കാറ് അടിച്ചു തകർത്തു എന്നാണ് പരാതി.