
നീലേശ്വരം:- ആത്മഹത്യ ചെയ്യാൻ തീവണ്ടി ചാടിയ യുവവിന് ഗുരുതരമായി പരിക്കേറ്റു. പരപ്പയിലെ മധുവിന്റെ മകൻ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് വൈകിട്ട് നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ മുന്നിൽ വച്ചാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് .കണ്ണൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന യശ്വന്ത്പൂർ എക്സ്പ്രസിന് മുന്നിലാണ് അക്ഷയ് ചാടിയത്. നീലേശ്വരത്ത് സ്റ്റോപ്പ് ഉണ്ടായിരുന്നതിനാൽ വണ്ടിക്ക് വേഗത കുറവായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞ ഉടൻ നീലേശ്വരം എസ് ഐ കെ വി രതീശനും സംഘവും സ്ഥലത്തെത്തി .