The Times of North

ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില അതീവഗുരുതരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു ഇതേതുടർന്ന് മംഗലാപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡിസംബർ എട്ടിനാണ് ഹോസ്റ്റൽ വാർഡിന്റെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിക്കകത്ത് കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചത് . സംഭവം കണ്ട സഹപാഠികൾ കെട്ട് അഴിച്ചുമാറ്റി പ്രഥമ ശുശ്രൂഷ നൽകി മംഗലാപുരത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഈ സംഭവം ആശുപത്രിയിലേക്ക് യുവജന, വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു ഇതേ തുടർന്ന് പോലീസ് ലാത്തി ചാർജ് ഉൾപ്പെടെ നടത്തുകയുണ്ടായി.

Read Previous

ഇസാർ ഫൗണ്ടേഷന്റെ ലോഗോ രാജ്മോഹൻ ഉണ്ണിത്തൻ എം.പി. പ്രകാശനം ചെയ്തു

Read Next

തട്ടിപ്പിന് ഇരയാകുന്നത് വിദ്യാസമ്പന്നർ: എൻ എ നെല്ലിക്കുന്ന് എംഎൽഎ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73