The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

വെള്ളിക്കോത്ത് വിഷ്ണു ഭട്ടിനെ ബാങ്ക് റിട്ടേറിസ് ഫെഡറേഷൻ ആദരിച്ചു

കാഞ്ഞങ്ങാട്:  ആൾ കേരള ബാങ്ക് റിട്ടേറിസ് ഫെഡറേഷൻ്റെ കലാ  സാംസ്കാരിക വിഭാഗമായ ആൾ കേരള ബാങ്ക് റിട്ടേറീസ് കൾച്ചറൽ അസോസിയേഷൻ ( അബ്ക ) പ്രശസ്ത സംഗീതജ്ഞനായ വെള്ളിക്കോത്ത് വിഷ്ണു ഭട്ടിനെ അദ്ദേഹത്തിൻ്റെ വസതിയിൽ ചെന്ന് അബ്ക ജില്ലാ സെക്രട്ടറി ഗിരിധർ രാഘവനും പ്രസിഡൻ്റ്   മാധവഭട്ടും  ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
രക്ഷാധികാരി കെ വി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.   പുതുവത്സര പ്രതിഭാദര സംഗമത്തിൻ്റെ ഭാഗമായി എല്ലാ ജില്ലകളിലേയും സാംസ്കാരിക പ്രതിഭകളെ ആദരിക്കുക എന്ന സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരമാണ് അബ്ക ജില്ലാ കമ്മറ്റി ഗൃഹാങ്കണത്തിലെ ആദരവ് പരിപാടി സംഘടിപ്പിച്ചത്. മികച്ച അദ്ധ്യാപകനുള്ള സംസ്ഥന , ദേശീയ അവാർഡ്, ചെന്നയിൽ നിന്നുള്ള ഗുരു ശ്രേഷ്ട  പുരസ്ക്കാരങ്ങൾ    ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വിഷ്ണു ഭട്ടിനെത്തേടി ഇതിനകം തന്നെ എത്തിയിട്ടുണ്ട്.

തുടർന്ന് വിഷ്ണു ഭട്ട് കീർത്തനങ്ങൾ ആലപിക്കുകയും തൻ്റെ സംഗീത യാത്രാ അനുഭവങ്ങൾ പങ്കുവെച്ചു. ചടങ്ങിൽ  ബാലകൃഷ്ണൻ ഇ, സുരേഷ് ടി കെ,  പ്രവീൺ കുമാർ എൻ കെ , ബി മുകുന്ദറായ കമത്ത്, കൃഷ്ണൻ സി എ, കുഞ്ഞിരാമൻ പി, കൃഷ്ണൻ ഭട്ടതിരി, വി  നാരായണൻ, കെ കരുണാകരൻ, മുരളീധരൻ വടയേക്കളം   തുടങ്ങിയവർ സംസാരിച്ചു.

Read Previous

കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു.

Read Next

കോസ് മോസ് സെവൻസ് നറുക്കെടുപ്പിലൂടെ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ജയം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73