ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: പ്രതിഷേധം തുടരുന്നു, സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ മുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകൾ ഇന്നും തുടങ്ങാനായില്ല. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങിയത്. ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുകയാണ്. കണ്ണൂർ തോട്ടടയിൽ സംയുക്ത സമിതിയുടെ ടെസ്റ്റ് ഗ്രൗണ്ടിൽ കിടന്നാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം മുട്ടത്തറയില്‍