The Times of North

Breaking News!

ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി   ★  ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ വിതരണം ചെയ്തു.   ★  ഒരിയരയിലെ പത്താനത്ത് പാർവ്വതി അന്തരിച്ചു   ★  കാസറകോട് അദാലത്ത് തീയതി മാറ്റം   ★  എം സി മുഹമ്മദ് കുഞ്ഞി അന്തരിച്ചു   ★  നടുക്കടലിൽ വെച്ച് ഹൃദയാഘാതം; ഉദുമ സ്വദേശിയായ നാവികൻ കപ്പലിൽ മരിച്ചു

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന വാര്‍ത്ത വ്യാജം

ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന് ഉള്‍പ്പെടെയുള്ള വ്യാജ പ്രചാരണങ്ങളുടെ മുനയൊടിക്കുകയാണ് പ്രസ് ഇന്‍ഫന്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക് വിഭാഗം. വിമാനത്താവളങ്ങള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ട്വീറ്റിലൂടെ പിഐബി അറിയിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.പാകിസ്താന്റെ പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതയും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട് എന്നത് മാത്രമാണ് വസ്തുത. സുരക്ഷിത യാത്ര ഉറപ്പുവരുത്താനും പരിശോധനകള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി യാത്രകള്‍ ആരംഭിക്കാനുമായി യാത്രക്കാരോട് വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് 3 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

Read Previous

അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു

Read Next

ഉറിയിൽ പാക് ഷെല്ലാക്രമണം തുടരുന്നു; 45 കാരി കൊല്ലപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73