കാസർകോട്ട് കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം
ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു. മഞ്ചേശ്വരം കുഞ്ചത്തൂരിൽ ഇന്നുച്ചയ്ക്കാണ് നാടിനെ നടുക്കിയ അപകടം. ഗുരുവായൂർ സ്വദേശി ശ്രീനാഥും കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. കാസർഗോഡിൽ നിന്ന് മാംഗ്ലൂരിലേക്ക് പോകുകയായിരുന്നു ആംബുലൻസും കാറും കൂട്ടിയിടിച്ചാണ് അപകടം. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.