ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
ദേശീയ പാതയിൽ ചെറുവത്തൂർ മട്ട്ലായിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കൊടക്കാട് വലിയ പൊയിലെ കുഞ്ഞമ്പുവിൻ്റെ മകൻ പി. ദാമോദരൻ (68) ആണ് മരിച്ചത്. യാത്രക്കാരുമായി കാലിക്കടവിൽ നിന്നും ചെറുവത്തൂരിലേക്ക് പോവുകയായിരുന്ന ദാമോദരൻ ഓടിച്ചഓട്ടോറിക്ഷയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ആണ് അപകടം.