
വേങ്ങര : കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പതു വയസുകാരി മരിച്ചു.
ചങ്കുവെട്ടി മിനി റോഡിൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം താമസിക്കുന്ന പറപ്പൂർ കാലൊടി കുഞ്ഞലവി സഖാഫിയുടെ മകള്‍ ആയിശ തസ്‌നി(9)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ചക്ക വീണതിനെ തുടർന്ന് തല തറയിലിടിച്ചാണ് അപകടം. അപകടം നടന്നയുടന്‍ കുട്ടിയെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചങ്കുവെട്ടി പി എം എസ് എ പി ടി എം എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഉമ്മ : സൈഫുന്നീസ. സഹോദരങ്ങൾ:മുഹമ്മദ് മുജ്തബ , മുഹമ്മദ് സിനാൻ