The Times of North

Breaking News!

ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ്    ★  ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു   ★  പ്രതിഷേധ പ്രകടനം നടത്തി   ★  ഹരിത കർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു

ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 86 വർഷം കഠിന തടവും 75,000രൂപ പിഴയും

തിരുവനന്തപുരം: ഒൻപത് വയസുള്ള പെൺകുട്ടിയെ നാലുവർഷം നിരന്തരം പീഡിപ്പിച്ച കേസിൽ കുപ്രസിദ്ധ ക്രിമിനലിനെ 86 വർഷം കഠിനതടവിനും 75000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പത്തോളം കേസിൽ പ്രതീയായ കുടപ്പനക്കുന്ന് ഹാർവീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാർ(41) നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ 19 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്ന് കോടതി വിധിയിൽ പറയുന്നു.

2015 കാലഘട്ടത്തിൽ കുട്ടിക്ക് 9 വയസ്സ് ആയിരുന്നപ്പോൾ കുട്ടി കളിക്കുന്നതിനിടെ പ്രതിയുടെ വീടിൻ്റെ ടെറസിൽ കയറിയപ്പോഴാണ് കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിച്ചത്. പിന്നീട് കുട്ടിയുടെ വീടിൻ്റെ പിൻഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് വെച്ചും പീഡിപ്പിച്ചു. തുടർന്ന് 2019-ൽ പ്രതി രണ്ട് തവണ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇതേ വർഷം തന്നെ കുട്ടിയെ കാറിൽ തട്ടി കൊണ്ട് പോയി കാറിനുള്ളിൽ വെച്ചും പീഡിപ്പിച്ചു.

Read Previous

കുട്ടികൾക്ക് ദൃശ്യ വിസ്മയമായി അപൂർവയിനത്തിൽപ്പെട്ട നാഗശലഭം കുമ്പളപ്പള്ളി യു പി സ്ക്കൂളിൽ വിരുന്നെത്തി

Read Next

സുരേന്ദ്രൻ കാടങ്കോടിന് ജോസഫ് മുണ്ടശ്ശേരി പുരസ്കാരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!