
കണ്ണൂർ : കണ്ണൂരിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നും വില്പനക്കായി എത്തിച്ച പത്ത് കിലോ കഞ്ചാവുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ സംഘം അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശികളായ ഉപേന്ദ്രനായിക് (27), ബിശ്വജിത് കണ്ടെത്രയാ (19) എന്നിവരെയാണ് എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം പി.വി.ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽനിന്നും പിടികൂടിയത്. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർക്കോട്ടിക് സ്ക്വാഡിൻ്റെ അധിക ചുമതലയുളള സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഒറീസയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽ പ്പെട്ടവരാണ് പിടിയിലായത്.ഇതര സംസ്ഥാനത്തു നിന്നും കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. പ്രതികളെ പിടിക്കുന്നതിനു കേരള എ ടി എസ്സിന്റെ സഹായവുമുണ്ടായിരുന്നു. റെയ്ഡിൽ അസിസ്റ്റന്റ് ഇസ്പെക്ടർമാരായ സന്തോഷ് തൂണോളി, അനിൽകുമാർ പി കെ,അബ്ദുൽ നാസർ ആർ പി, പുരുഷോത്തമൻ’ സി പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ വിനോദ് എം സി, സുഹൈൽ പി പി, ജലീഷ് പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത് സി, പ്രദീപൻ സിവിൽ എക്സൈസ് ഓഫീസർമാരായ അജ്മൽ, ഫസൽ എന്നിവരും ഉണ്ടായിരുന്നു.