
കാഞ്ഞങ്ങാട്: വീടിന് സമീപം റോഡിൽ ഇരുട്ടത്ത് സംശയകരമായി നിൽക്കുന്നത് കണ്ട ചോദ്യംചെയ്ത പിതാവിനെയുംമകനേയും അക്രമിച്ചു. കള്ളാർ മാലക്കല്ല് സ്വദേശിയും ബേളൂർ തട്ടുമ്മലിൽ താമസക്കാരുമായി അബ്ദുൽ മജീദ് (48) മകൻ മുഹമ്മദ് ഷാമിൽ (20) എന്നിവരെയാണ് ആക്രമിച്ചു പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പൊടവടുക്കത്തെ ബിജുവിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രികടയടച്ചു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവർ വീടിന് സമീപം റോഡരികിൽ ബിജുവിനെ കണ്ടത്. ഇത് ചോദിച്ചപ്പോൾ ഹെൽമെറ്റ് വലിച്ചൂരി അക്രമിക്കുകയായിരുന്നുവത്രെ