
ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ജന നേതാവുമായ ഇ.കെ.നായനാരുടെ സ്മരണ ദിനമാണ് തിങ്കളാഴ്ച്ച . 21 വർഷം മുമ്പ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. പക്ഷേ ഇന്നും അദ്ദേഹം ജനങ്ങളുടെ മനസിൽ ജീവിക്കുന്നു. കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയെന്ന സ്ഥാനമുള്ള നായനാർ മൂന്നുതവണയാണ് എൽ ഡി എഫ് ഭരണത്തെ നയിച്ചത്.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ബാലസംഘത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിൽ എത്തി. കല്യാശേരി ഹയർ എലിമെന്ററി സ്കൂളിൽ ദളിത് കുട്ടികൾക്ക് പ്രവേശനം നിഷേധി ച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ ഏകെജിയും കെ പി ആറുമൊക്ക് നായനാർ സമരത്തിനിറങ്ങി. 1940 നു മുമ്പു തന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലും തുടർന്ന് കമ്മ്യണിസ്റ്റ് പാർടിയിലും എത്തിച്ചേർന്നു സംഘടനാ പ്രവർത്തന് സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. 1940 ഏപ്രിലിലെ തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽവാസത്തിന് കാരണമായി. ശിക്ഷ കഴിഞ് പുറത്തുവന്ന ശേഷം മൊറാഴ സംഭവത്തിലെ നേതാക്കളിൽ ഒരാളായി കെ പി ആറിനൊപ്പം മൊറാല പോരാട്ടത്തിൽ മുൻ നിരയിലുണ്ടായിരുന്ന നായനാർ കർണ്ണാടകത്തിൽ ഈ ഘട്ടത്തിൽ ഒളിവിൽ പോയി .
കയൂർ സമരത്തിലും നായനാർ പ്രതിയായി ‘ഇക്കാലയളവിലാണ് സുകുമാരൻ എന്ന വ്യാജപ്പേരിൽ കേരള കൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത് ‘ പിന്നീട് ദേശാഭിമാനിയിലും പത്രപ്രവർത്തകനായി ‘സ്വാതന്ത്ര്യം കിട്ടും മുമ്പ് ആറു വർഷം ഒളിവ് ജീവിതം നയിച്ചു . ത്യാഗോജ്വലമായ സമര സംഘടനാ ജീവിതം നയിച്ച നായനാർ ഇന്ത്യയിലെ കമ്മ്യണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻ നിര നേതാക്കളിൽ ഒരാളായിരുന്നു 1955 വരെ പാർട്ടി കണ്ണുർ താലുക്ക് സെക്രട്ടറിയായിരുന്നു 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി അവിഭക്ത്തക മ്മ്യം ണിസ്റ്റ് പാർടിയുടെ സംസ്ഥാന എക്ക്സിക്യട്ടി വിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു .
റിവിഷനിസത്തിനെതിരായ സമരത്തിൽ ദേശീയ കൗൺസിലിൽ നിന്ന് 1964 ൽ ഇറങ്ങിപ്പോന്ന 32 പേരിൽ നായനാരു മുണ്ടായിരുന്നു. ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. ഞാൻ മരിച്ചാൽ എന്റെ അന്ത്യ യാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തു വെയ്ക്കണം എന്ന് നായനാർ ശാരദ ടീച്ചറോട് പറഞ്ഞതിൽ തെളിയുന്നത് കമ്മ്യൂണിസ്റ്റ് ജിഹ്വയെ ഒരു കമ്മ്യം ണിസ്റ്റുകാരൻ എത്ര മാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്. 1970 ൽ സിപിഐ എം മുഖ മാസികയായി ചിന്ത മാറിയപ്പോൾ അതിന്റെ പത്രാധിപരായിരുന്നത് നായനാ റായിരുന്നു സി.എച്ച്. കണാരന്റെ നിര്യാണത്തെ തുടർന്ന് 1992 ൽ വീണ്ടും സംസ്ഥാന സെക്രടറിയായി ‘ 1980 ൽ മുഖ്യമന്ത്രിയാകുന്നതു വരെ ആസ്ഥാനത്ത് തുടർന്നു 1992 ൽ വീണ്ടും സംസ്ഥാ ന സെക്രട്ടറിയായി ‘പിന്നീട് മുഖ്യമന്ത്രിയായപ്പോൾ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപികരണ കാലം മുതൽ കേന്ദ്രക്കമ്മറ്റി അംഗമായിരുന്ന നായനാർ 1998 ൽ പോളിറ്റ്ബ്യൂറോ അംഗമായി. പാർട്ടി സംസ്ഥാന സെക്രട്ടറിയായി പതിനൊന്ന് വർഷം പ്രവർത്തിച്ചു.
കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാർ. കമ്മ്യൂണിസ്റ്റ് നേതാവ് സമര നായകൻ. പാർലമെന്റെറിയൻ. പത്രാധിപർ. എഴുത്തുകാരൻ പ്രാസംഗികൻ തുടങ്ങിയ നിലയിലെല്ലാം അനന്യമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റെത്. അതാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്. പാർട്ടിയേക്കാൾ വലുതായൊന്നും നായനാർക്കുണ്ടായിരുന്നില്ല
നായനാർ നേതൃത്വം നൽകിയ എൽ ഡി എഫ് സർക്കാരാണ് ഇന്ത്യയിൽ ആദ്യമായി കർഷക തൊഴിലാളികൾക്ക് പെൻഷൻ നൽകിയത്. ആദ്യത്തെ ഐ ടി പാർക്ക് സ്ഥാപിച്ചത് നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് . സാക്ഷരതാ യജ്ഞം മാവേലി സ്റ്റോർ . ജനകീയാസൂത്രണം’ കുടുംബശ്രി തുടങ്ങി കേരളത്തിന്റെ തനതായ നിരവധി കാഴ്ച്ചപ്പാടുകൾ പ്രായോഗികമാക്കപ്പെട്ടത് നായനാർ ഭരണകാലത്താണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിയതു പോലെ വർഗീയ ധ്രുവികരണം വഴി എന്തെങ്കിലും നേട്ടമുണ്ടാക്കാ കഴിയുമോ എന്നാണ് ബി ജെ പി ശ്രമിക്കുന്നത്. ഇന്നത്തെ കേരളം 25 വർഷം മുന്നിൽ കണ്ടു കൊണ്ടുള്ള വികസന കുതിപ്പിലാണ്. ഇടതുപക്ഷ സർക്കാരുകൾ നേടിയ വികസന അടിത്തറയെ ഉപയോഗപ്പെടുത്തി നവകേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനത്തിൽ എൽ ഡി എഫ് സർക്കാർ മുന്നോട്ട് പോകുന്ന ഘട്ടം കൂടിയാണ്.. ഈ ഘട്ടത്തിൽ ഏത് പ്രതിസന്ധിയെയും മുറിച്ച് കടന്ന് മുന്നോട്ട് കുതിക്കാൻ കരുത്തു പകരുന്നതാണ് നായനാരുടെ ഓർമ്മകൾ ജനങ്ങൾ സ്നേഹിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവകാരി നായനാരുടെ ഓർമ്മകൾക്ക് മുന്നിൽ തല കുനിക്കാം.