The Times of North

Breaking News!

ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു   ★  പ്രതിഷേധ പ്രകടനം നടത്തി   ★  ഹരിത കർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു   ★  കൺസ്യൂമർഫെഡ് സഹകരണ ഓണ വിപണി തുറന്നു

പി.കൃഷ്ണപ്പിള്ളയുടെ ഓർമ്മയ്ക്ക് 76 വർഷം

പാറക്കോൽ രാജൻ

സഖാവ് ഓർമ്മയായിട്ട് ഇന്നേക്ക് 76 വർഷം തികയുന്നു ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷം നാം പിന്നിട്ടു കഴിഞ്ഞു ആധുനിക കേരളം ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത പേരാണ് സ.പി.കൃഷ്ണപ്പിള്ളയുടെത്. 1930 മുതൽ 1948 വരെ കേരളത്തിലെ പൊതു പ്രസ്ഥാനത്തിന് തൊഴിലാളി വർഗ മുന്നേറ്റത്തിന് ഇടതുപക്ഷ രാഷ്ട്രിയത്തിന് കമ്യണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ വളർച്ചയിൽ കൃഷ്ണപ്പിള്ളയുടെ പങ്കാളിത്തവും സംഭാവനയും വലുതാണ്. 40 വയസ്സു വരെ മാത്രം ജീവിച്ച ഒരു വിപ്ലവകാരി ഒരു നാടിന്റെ ഭാഗ ധേയം മാറ്റിയെഴുതാൻ നേതൃത്വം നൽകിയ ആവേശകരമായ അനുഭവ സാക്ഷ്യത്തിന്റെ പേരാണ് സയാവ് കൃഷ്ണപ്പിള്ള . 20 വർഷത്തോളമാണ് അദ്ദേഹത്തിന് പൊതുപ്രവർത്തനം . അസാധാരണമായ സംഘടനാ ഭൈവത്തിന്റെ ഉടമയായിരുന്നു. 1948 ൽ ആ ഗസ്ത് 19 നായിരുന്നു ഒളിവു ജീവിതത്തിനിടെ പാമ്പുകടിയേറ്റ് സഖാവ് മരിച്ചത്.
കമ്മ്യണിസ്റ്റുകാർ പൊതുവിൽ പരസ്പ്പരം സംബോധന ചെയ്യുന്ന സഖാവ് എന്നത് ഒരു നേതാവിന്റെ പേരായി മാറിയത് പി.കൃഷ്ണപ്പിള്ളയുടെ കാര്യത്തിലാണ്.
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി സമരങ്ങളിൽ സജീവമായിരുന്ന കൃഷ്ണപ്പിള്ള ഉപ്പ് സത്യാഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ്ണ പതാക വിട്ട് കൊടുക്കാതെ നടത്തിയ ചെറുത്ത് നിൽപ്പ് ഉജ്വല അധ്യായമാണ്.
മർദ്ദനവേറ്റ് ബോധം കെട്ട് വിണു . മർദനവും ജയിൽവാസവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജയിൽ മോചിതനായ ശേഷം ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്തു. 1934-ൽ കോൺഗ്രസിൽ രൂപം കൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായി. വർഗ സമരത്തിന്റെ പ്രാധാന്യം മനസിലാക്കിയ സഖാവ് ആലപ്പുഴയിലെ കയർ തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺ മിൽ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി- നെയ്ത്ത് തൊഴിലാളികളെയും ആ റോൺ മിൽ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിൽ നേതൃത്യം നൽകി
പിണറായി പാറ പ്രത്ത് രഹസ്യ സമ്മേളനത്തിൽ പങ്കെടുക്കുകയും ഇന്ത്യൻ കമ്മ്യണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം സെക്രട്ടറി യാവുകയും ചെയ്തു. 1906-ൽ വൈക്കത്താണ് ജനനം. ദാരിദ്ര്യം കാരണം പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടാനെ കഴിഞ്ഞുള്ളു. 16ാം വയസിൽ ആലപ്പുഴയിൽ കയർ തൊഴിലാളിയായി. പിന്നീട് പലയിടത്തും ‘ജോലി ചെയ്തു. 1929-ൽ ബനാറസിലെത്തി. അവിടെ രണ്ട് വർഷം ഹിന്ദി പഠിച്ച് സാഹിത്യ വിശാരദ് പരീക്ഷയെഴുതി പിന്നിട് തൃപ്പുണിത്തറയിൽ ഹിന്ദി പ്രചാരകനായി ജോലിയിൽ പ്രവേശിച്ചു ഉത്തരേന്ത്യൻ വാസത്തിനിടയിൽ തന്നെ സ്വാതന്ത്ര്യ സമര പ്രവർത്തനത്തിന്റെ ഭാഗമായാണ് ഹിന്ദി പ്രചാരകനായത്. ഹിന്ദി പ്രചാരണം വിട്ട് രാഷ്ട്രിയ പ്രവർത്തനത്തിൽ പൂർണ്ണമായി മുഴുകി. കോൺഗ്രസ്. കോൺഗ്രസ് സോഷ്യലിസ്റ്റ് കമ്മ്യണിസ്റ്റ് എന്നിങ്ങനെ രണ്ട് പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തിന്റെ നേതൃത്വമായി.
1932 ജനുവരിയിൽ കോഴിക്കോട് സബ് ജയിലിൽ വെച്ചാണ് ഇഎം എസ്സും കൃഷ്ണപ്പിള്ളയും ആദ്യമായി കാണുന്നത്. അന്ന് ഇടത പക്ഷ ദേശീയ വാദിയായ ഇഎംഎസ്സിനെ കമ്യൂണിസ്റ്റായി വളർത്തിയത് സഖാവാണെന് ഇ എം എസ്സ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 1930 -കളുടെ അവസാന കാലത്ത് ഉത്തരവാദ ഭരണത്തിനു വേണ്ടി ആലപ്പുഴയിലെ തൊഴിലാളികൾ നടത്തിയ പണിമുടക്ക് സമരത്തെ നേരിടാൻ സർ സി പി യുടെ പോലിസും പട്ടാളവും ആലപ്പുപട്ടണത്തിൽ ഭീകരാവസ്ഥ സൃഷ്ടിച്ചു. നാരങ്ങ കച്ചവടക്കാരന്റെ വേഷത്തിൽ സഖാവ് അവിടെയെത്തി. പണിമുടക്കിന് നേതൃത്വം നൽകി. ജനങ്ങൾ കോളറ, വസൂരി . തുടങ്ങിയ മഹാ ദുരിതങ്ങളിൽ അകപ്പെട്ടപ്പോൾ അവരെ സഹായിക്കാൻ കൈമെയ് മറന്ന് പ്രവർത്തിക്കുകയായിരുന്നു. സഖാവിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ അശരണരെയും ആലംബഹീനരെയും സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന വേളയിലാണ് സഖാവിന്റെ ഓർമ്മ പുതുക്കുന്നത്. സഖാവിന്റെ അവസാന നിർദ്ദേശം
സഖാക്കളെ മുന്നോട്ട്…. എന്ന ആവേശകരമായ ആ ഹ്വാനം നടപ്പാക്കാൻ പ്രതിജ്ഞയെടുക്കാം —

Read Previous

നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവ് കാറിൽ മരിച്ച നിലയിൽ

Read Next

മുൻ കോൺഗ്രസ് നേതാവ് ബങ്കളം മൂലയിപ്പള്ളിയിലെ ശങ്കരൻ അടിയോടി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!