വായനാകളരി സംഘടിപ്പിച്ചു
ചെറുവത്തൂർ: മാതൃഭാഷയെ പരിപോഷിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി ഗ്രന്ഥശാലകളിൽ കുട്ടികളുടെ വായനക്കളരികൾ. മധ്യവേനൽ അവധിക്കാലത്ത് ഗ്രന്ഥശാലകളുടെ ആഭിമുഖ്യത്തിലാണ് കുട്ടികളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നത്. വായനക്കളരിയുടെ വിജയത്തിനായി ബാലവേദി മെൻ്റർമാർക്കായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ തുരുത്തി നിലമംഗലം ഓഡിറ്റോറിയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. തുരുത്തി കൈരളി ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലനം