
ഭീമനടി: വ്യാജ രേഖയുണ്ടാക്കി ബാങ്കിൽ നിന്നും അര ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ പ്രാഥമിക കാർഷിക വികസന ബാങ്ക് മാനേജർക്കും സെക്രട്ടറിക്കുമെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. ചിറ്റാരിക്കാൽ കൊല്ലാട കുണ്ടിൽ ഹൗസിൽ ജോസഫിന്റെ മകൻ കെ ജെ ജയിംസ് (63)ന്റെ പരാതിയിലാണ് ഭീമനടിയിലെ പ്രാഥമിക കാർഷിക വികസന ബാങ്ക് ചിറ്റാരിക്കാൽ ശാഖ മാനേജർക്കും സെക്രട്ടറിക്കുമെതിരെ കേസെടുത്തത്. 2022 ഏപ്രിൽ 13ന് തന്റെ വ്യാജ ഒപ്പിട്ട് അപേക്ഷ നൽകി ഇരുവരും ചേർന്ന് ലോണെടുത്ത് വഞ്ചിച്ചു എന്നാണ് ജെയിംസിന്റെ പരാതി.