
പള്ളിക്കര: പള്ളിക്കര ശക്തിനഗർ റവളനാഥ അമ്മനവറു മഹിഷ മർദ്ദിനി, ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവ സഹസ്ര ചണ്ഡിക യാഗത്തിന്റെ നാലാം ദിനമായ വെള്ളിയാഴ്ച രാവിലെസാമൂഹിക പ്രാർത്ഥന, വൈദികർക്ക് പൂർണ്ണ കുംഭ വരവേൽപ്പും യാഗ ശാല പ്രവേശം, മഹാസങ്കൽപം, കൃച്ഛാചരണം,ദേവനാന്ദി,അഷ്ടോത്തര സഹസ്രനാളികേര മഹാഗണപതി യാഗത്തിന്റെ പൂർണ്ണാഹുതി, മഹാപൂജ,പ്രസാദ വിതരണവും അന്നദാനവും നടന്നു.തുടർന്ന് ഭജന,കലാപരിപാടികൾ നടന്നു. ഇന്ന് 12 മണിക്ക് മഹാപൂജ, സുവാസിനി, കന്യക, ദസതി, ആരാധന, പ്രസാദ വിതരണം, ഉച്ചക്ക് അന്നദാനവും തുടർന്നു ഭജന, വിവിധ കലാപരിപാടികളും അരങ്ങേറും യാഗം മെയ് 7ന് സമാപിക്കും.
Tags: DEVOTIONAL news