The Times of North

ഉദയമംഗലം ആറാട്ട് മഹോത്സവത്തിന് ഓലയും കുലയും കൊത്തി

ഉദുമ: ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം ഏപ്രല്‍ 12 മുതല്‍ 17 വരെ ബ്രഹ്മശ്രീ ഉച്ചില്ലത്ത് കെ യു പത്മനാഭ തന്ത്രകളുടെ കാര്‍മ്മികത്വത്തില്‍ വിവിധ താന്ത്രിക ആധ്യാത്മിക കലാപരിപാടികളോടെ ആഘോഷിക്കും. ഇതിൻ്റെ മുന്നോടിയായി ഓലയും കുലയും കൊത്തല്‍ ചടങ്ങ് നടന്നു. 12 ന് ശനിയാഴ്ച്ച രാവിലെ 10.15ന് കലവറനിറയ്ക്കല്‍, 11 മണിക്ക് പത്മാവതി വിശാലാക്ഷന്‍ സംഘവും അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന. 13 ന് ഞായറാഴ്ച്ച രാവിലെ 11.05ന് കൊടിയേറ്റം. 14 ന് തിങ്കളാഴ്ച്ച പുലര്‍ച്ചേ 3.50ന് വിഷുക്കണി, 5 മണി മുതല്‍ പയ്യന്നൂര്‍ ജെ പുഞ്ചക്കാടന്‍ സംഘത്തിന്റെ പുല്ലാങ്കുഴല്‍ കച്ചേരി, വൈകുന്നേരം 5.30ന് കാഴ്ചശീവേലി, ചെണ്ടമേളം തുടര്‍ന്ന് തിടമ്പ് നൃത്തം. നടുവിളക്ക് നിറമാല ഉത്സവമായ 15 ന് ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് ക്ഷേത്ര ഭജന സംഘത്തിന്റെ ഭജന, 6.30ന് ദീപാരാധനയ്ക്ക് ശേഷം തായമ്പക, 7.30ന് ചുറ്റുവിളക്ക്, 8 മണിക്ക് നിറമാല, ശ്രീഭൂതബലി, തിടമ്പ് നൃത്തം. ഏപ്രില്‍ 16 ന് ബുധനാഴ്ച്ച രാവിലെ 9.30 മുതല്‍ 11 മണിവരെ ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ സദ്ഗ്രന്ഥ പാരായണം, 11 മണിക്ക് തല്ലാണി ശ്രീ ഗണേശ ശാരദ മഹിള ഭജന സംഘത്തിന്റെ ഭജന, വൈകുന്നേരം 4 മണി മുതല്‍ വിവിധ സംഘങ്ങളുടെ തിരുവാതിര, 6 മണിക്ക് ക്ഷേത്ര പൂര്‍വ്വിക സ്ഥാനത്ത് നിന്ന് പളളിവേട്ടയും കഴിഞ്ഞ് മുത്തുകുടയേന്തിയ വനിതകളുടെയും താലപെലിയേന്തിയ ബാലികമാരുടെയും അകമ്പടിയില്‍ ക്ഷേത്ര ഭജനസമിതിയുടെ ഭജനാലാപനത്തൊടുകൂടി തെക്കേക്കര, പളളം വഴി തിരിച്ചെഴുന്നള്ളത്ത് തുടര്‍ന്ന് വെടിത്തറയില്‍ പൂജ, പളളിക്കുറപ്പ്. ഏപ്രില്‍ 17 ന് വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് ബാര മഹാവിഷ്ണു ക്ഷേത്ര വിദ്യാഭ്യാസ സമിതി സംഘത്തിന്റെ കോല്‍ക്കളി, വൈകുന്നേരം 4 മണിക്ക് ആറാട്ട് എഴുന്നളളത്ത്, 4.30 ന് കാഞ്ഞങ്ങാട് ഹിന്ദോളം ഓര്‍ക്കസ്ട്രയുടെ ഭക്തിഗാന സുധ, 6 മണിക്ക് ക്ഷേത്രകുളത്തില്‍ ആറാട്ട്, 7 മണിക്ക് ചെണ്ടമേളം വസന്തമണ്ഡപത്തില്‍ പൂജ, 8.30ന് കൊടിയിറക്കത്തിനും മഹാപൂജയ്ക്കും പ്രസാദ വിതരണത്തിനും ശേഷം സംപ്രോക്ഷണം, സമാപ്തി. വിഷു ഒഴികെ എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നപ്രസാദം ഉണ്ടായിരിക്കും. ആറാട്ട് ഉത്സവനാളുകളില്‍ എല്ലാ ദിവസവും തുലാഭാരസമര്‍പ്പണം നടത്താവുന്നതാണെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു.

Read Previous

ഏഴാമത് ഊരാള സംഗമം ബ്രോഷർ പ്രകാശനം ചെയ്തു

Read Next

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 40 ഗ്രന്ഥാലയങ്ങൾക്ക് പതിനായിരം രൂപ വീതം വില വരുന്ന പുസ്തകങ്ങള്‍ നല്‍കും: ഇ.ചന്ദ്രശേഖരൻ എം.എല്‍.എ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73